തളിപ്പറമ്പ്
കുത്തിക്കൊന്നിട്ടും കലിതീരാതെ ധീരജിന്റെ കുടുംബത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആക്ഷേപിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കുകയാണ് സുധാകരനും കോൺഗ്രസ് നേതാക്കളും.
ക്രൂരതയെ ന്യായീകരിക്കുന്നവരെ ജനം തിരിച്ചറിയും. തളിപ്പറമ്പ് തൃച്ചംബരത്ത് രക്തസാക്ഷി ധീരജിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എസ് ആർ പി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി കെ സന്തോഷ്, പി കെ ശ്യാമള, ടി ബാലകൃഷ്ണൻ എന്നിവർ കൂടെയുണ്ടായി.