പാൾ
ക്യാപ്റ്റൻസ്ഥാനം പൂർണമായും ഒഴിവാക്കിയതിനുശേഷമുള്ള വിരാട് കോഹ്ലിയുടെ ആദ്യ മത്സരം ഇന്ന്. ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ഏകദിനമാണ് വേദി. ഇന്ത്യൻ സമയം പകൽ രണ്ടിന് മത്സരം ആരംഭിക്കും. മൂന്ന് മത്സരമാണ് പരമ്പരയിൽ. രോഹിത് ശർമയ്ക്ക് പരിക്കേറ്റതിനാൽ ലോകേഷ് രാഹുലാണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ തോൽവിയും കോഹ്ലി ക്യാപ്റ്റൻസ്ഥാനം ഒഴിഞ്ഞതുമെല്ലാം ടീമിനെ ബാധിച്ചിട്ടുണ്ട്.
ഡിസംബറിലായിരുന്നു ക്യാപ്റ്റൻസ്ഥാനത്തുനിന്ന് കോഹ്ലിയെ ബിസിസിഐ ഒഴിവാക്കിയത്. അതിന്റെ തുടർച്ചയായി ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയ്ക്കുശേഷം ടെസ്റ്റ് ടീം സ്ഥാനത്തുനിന്ന് മുപ്പത്തിമൂന്നുകാരൻ ഒഴിവാകുകയും ചെയ്തു. ഏകദിന പരമ്പരയിൽ കളിക്കില്ലെന്ന് അഭ്യൂഹമുണ്ടായെങ്കിലും കോഹ്-ലി നിഷേധിച്ച് രംഗത്തുവന്നു.
ബാറ്റർ എന്ന നിലയിലും കോഹ്ലിക്ക് പരീക്ഷണകാലമാണ്. ഏകദിനത്തിൽ അവസാനമായി സെഞ്ചുറി നേടിയത് 2019 ആഗസ്തിലാണ്. എങ്കിലും അവസാന 15 ഇന്നിങ്സിൽ എട്ടു അരസെഞ്ചുറി നേടിയിട്ടുണ്ട്. ഇന്ത്യൻ ടീം രണ്ട് സ്പിന്നർമാരെ കളിപ്പിച്ചേക്കും. ആർ അശ്വിനൊപ്പം യുശ്-വേന്ദ്ര ചഹാലും കളിക്കും.
ദക്ഷിണാഫ്രിക്കൻ നിരയിൽ ക്വിന്റൺ ഡി കോക്കിന്റെ സാന്നിധ്യമാണ് ശ്രദ്ധേയം. ആദ്യ ടെസ്റ്റിനുശേഷം ഡി കോക്ക് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. പേസർ കഗീസോ റബാദ കളിക്കില്ല. വിശ്രമം അനുവദിച്ചു. പകരം മാർകോ ജാൻസെൺ കളിക്കും. ഇന്ത്യൻ ടീം– ലോകേഷ് രാഹുൽ, ശിഖർ ധവാൻ, വിരാട് കോഹ–്-ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, വെങ്കിടേഷ് അയ്യർ, ദീപക് ചഹാർ, ശർദുൾ താക്കൂർ/ ഭുവനേശ്വർ കുമാർ, ആർ അശ്വിൻ, ജസ്-പ്രീത് ബുമ്ര, യുശ-്-വേന്ദ്ര ചഹാൽ.
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, ജന്നെമാൻ മലാൻ, ടെംബ ബവുമ, എയ്ദൻ മാർക്രം, റാസി വാൻഡെർ ദുസെൻ, ഡേവിഡ് മില്ലർ, ഡ്വെയ്ൻ പ്രിട്ടൂറിയസ്, മാർകോ ജാൻസെൺ, ആൻഡിലെ ഫെഹ്ളുക്വായോ, ലുൻഗി എൻഗിഡി, ടബ്രിയാസ് ഷംസി.