കൊച്ചി: കോവിഡ് വ്യാപനം മൂലം കോടതികളിൽ വിർച്വൽ ഹിയറിങ്ങാണ് പലപ്പോഴും നടക്കുന്നത്. ഇത്തരത്തിൽ കേരള ഹൈക്കോടതിയുടെ വിർച്വൽ ഹിയറിങ്ങിനിടെ ഒരാൾ ഷേവ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അബദ്ധത്തിൽ ക്യാമറ ഓൺ ആയതോടെയാണ് ഈ ദൃശ്യങ്ങൾ കോടതി മുറിയിലെത്തിയത്.
ചൊവ്വാഴ്ച്ച രാവിലെ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് കേസ് ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് സംഭവം. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ഇയാൾ വാഷ്റൂമിൽ വാഷ്ബേസിന് മുന്നിൽ മൊബൈൽ ഫോൺ വെയ്ക്കുകയായിരുന്നു. എന്നാൽ ക്യാമറ ഓൺ ആയത്അറിഞ്ഞില്ല. ഇതോടെ ഷേവ് ചെയ്യുന്ന വീഡിയോ കേടതി മുറിയിലെത്തി. ജസ്റ്റിസ് വി.ജി. അരുണിന്റെ ശ്രദ്ധയിൽ ഇതു പെട്ടില്ലെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
നേരത്തേയും രാജ്യത്ത്വിവിധ കോടതികളിൽ സമാന സംഭവമുണ്ടായിട്ടുണ്ട്. 2021 ഡിസംബർ 21ന് വീഡിയോ കോൺഫറൻസ് വഴി കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ ഒരു സ്ത്രീയുമായി കെട്ടിപ്പുണരുന്നതു കണ്ടതിനെ തുടർന്ന് ആർ ഡി സന്താന കൃഷ്ണൻ എന്ന അഭിഭാഷകനെതിരേ മദ്രാസ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.
കർണാടക ഹൈക്കോടതിയിൽ വെർച്വൽ ഹിയറിങ്ങിനിടെ അർധനഗ്നനായി പ്രത്യക്ഷപ്പെട്ട ഒരാൾക്കെതിരെ കോടതിയലക്ഷ്യ കേസും ലൈംഗിക പീഡന പരാതിയും ഫയൽ ചെയ്യുമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ഒരു മാസം മുമ്പ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
Content Highlights: man appears from bathroom during kerala high court virtual hearing