വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തന്റെ കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റാണ് സ്റ്റെഫാനി വാർത്തകളിൽ ഇടം പിടിച്ചത്. കീഴ്ശ്വാസം വിറ്റ് സ്റ്റെഫാനി ഓരോ ആഴ്ചയും സമ്പാദിക്കുന്നത് എത്രയെന്നോ? 50,000 ഡോളറിലധികം, അതായത് ഏകദേശം 38 ലക്ഷം രൂപ വരെ.
കീഴ്ശ്വാസം കുപ്പിയിലാക്കി വിൽക്കുന്ന സ്റ്റെഫാനിയുടെ ചെയ്തിയെ നിങ്ങൾ മൂക്കത്ത് വിരൽ വച്ചാണ് വായിച്ചത് എങ്കിൽ കാക്ട്സ് ക്യൂട്ടീ എന്ന് പേരുള്ള സ്ത്രീ ഓൺലൈനിൽ വിൽക്കുന്ന ഉത്പന്നം എന്താണെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും. മുൻ ഒൺലി ഫാൻസ് മോഡലും ഫോട്ടോഗ്രാഫറും കൂടിയായ കാക്ട്സ് ക്യൂട്ടീ കുപ്പിയിലാക്കി വിൽക്കുന്നത് സ്വന്തം മൂത്രമാണ്. ഒരു കപ്പിന് 70 ഡോളർ, ഏകദേശം 5,207 രൂപയാണ് കാക്ട്സ് ക്യൂട്ടീ ഈടാക്കുന്നത്. വലിയ അളവിൽ തന്റെ മൂത്രം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വിലക്കിഴിവ് നൽകും എന്നും കാക്ട്സ് പറയുന്നു.
എങ്ങനെയാണ് ഈ ബിസിനസ്സിലേക്ക് താൻ എത്തിപ്പെട്ടതെന്ന് കാക്ട്സ് വെളിപ്പടുത്തുന്നുണ്ട്. 2016-ൽ അഡൽറ്റ് ക്യാം വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങിയ കാക്ട്സ് ഒരിക്കൽ 10 മിനിറ്റിലധികം മൂത്രമൊഴിക്കുന്ന തന്റെ വീഡിയോ റെക്കോർഡ് ചെയ്തു. “ഞാൻ ഒരു അരുവിക്കരയിലൂടെ മൂത്രമൊഴിക്കുന്നതായിരുന്നു എന്റെ ആദ്യ വീഡിയോ – വളരെ ചെറുതും വളരെ ലളിതവുമായ ഒരു വീഡിയോ, പക്ഷേ അത് ആളുകൾക്ക് ഇഷ്ടപ്പെട്ടു” കാക്ട്സ് ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. ഇത്തരം വിഡിയോകൾ കാണാൻ ഏറെപ്പേർ വന്നതോടെ “ഞാൻ ബിക്കിനിയിലും അടിവസ്ത്രത്തിലും ഓവറോളുകളിലും ചവറ്റുകുട്ടകളിലും ഫ്ലവർ വേസുകളിലും എല്ലാം മൂത്രമൊഴിക്കുന്ന വീഡിയോ ചിത്രീകരിക്കാനും പോസ്റ്റ് ചെയ്യാനും തുടങ്ങി” പിന്നീട് മൂത്രം അന്വേഷിച്ചു ആൾക്കാർ ബന്ധപ്പെടുകയും അതൊരു ബിസിനസായി തിരഞ്ഞെടുക്കുകയുമായിരുന്നു.
സ്വാഭാവികമായും എന്തിനാണ് ആൾകാർ മൂത്രം വാങ്ങുന്നത് എന്നാവും നിങ്ങളുടെ മനസ്സിൽ ഇപ്പോഴുള്ള ചോദ്യം. കാക്ട്സ് പറയുന്നതനുസരിച്ച് ചിലർ ഫ്രിഡ്ജിൽ തണുപ്പിച്ച് ഐസ് കട്ടയായി മൂത്രം സൂക്ഷിക്കുന്നു. എന്നാൽ ഒരു ഉപഭോക്താവ് തന്റെ മൂത്രം ഉപയോഗിച്ച് കോൽ ഐസ്ക്രീം (ചോക്കോബാർ പോലുള്ളത്) നിർമിക്കുന്നുണ്ട് എന്ന് കാക്ട്സ് വെളിപ്പെടുത്തുന്നു.