കിങ്സ്റ്റൺ
വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി അയർലൻഡ്. മൂന്ന് മത്സര പരമ്പര 2–-1ന് നേടി. അവസാനകളിയിൽ രണ്ട് വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ 212 റണ്ണിന് പുറത്താക്കിയ ഐറിഷുകാർ 44.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അയർലൻഡ് ഓൾറൗണ്ടർ ആൻഡി മക്ബ്രയ്നാണ് കളിയിലെയും പരമ്പരയിലെയും താരം.