കൊച്ചി> എറണാകുളം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് വിലയിരുത്താന് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില് അവലോകന യോഗം ചേര്ന്നു. ജില്ലയിലെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്ധിപ്പിക്കാന് യോഗത്തില് തീരുമാനിച്ചു. ജനപ്രതിനിധികള്, തദ്ദേശ സ്ഥാപന പ്രതിനിധികള് എന്നിവരുടെ യോഗം ഉടന് ചേര്ന്ന് കൂടുതല് നിയന്ത്രണങ്ങളെ പറ്റി തീരുമാനിക്കും. ജനങ്ങള് കൂടുതല് പങ്കെടുക്കുന്ന ആരാധനാലയങ്ങളിലെ പരിപാടികള്ക്ക് നിയന്ത്രണങ്ങള് ഏര്പ്പെടുത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ലസ്റ്ററുകള് ആയി മാറുന്നതില് കൂടുതല് ശ്രദ്ധ നല്കാനും മന്ത്രി യോഗത്തില് ആരോഗ്യ വകുപ്പിനോട് നിര്ദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന് എസ് എസ് പ്രവര്ത്തകരുടെ സേവനവും പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി വിനിയോഗിക്കണം. രോഗം സ്ഥിരീകരിച്ചവര് പുറത്തിറങ്ങി നടക്കാതെ ക്വാറന്റൈന് കൃത്യമായി പാലിക്കണം. പരിശോധന നടത്താന് വിമുഖത കാണിക്കരുതെന്നും മന്ത്രി നിര്ദ്ദേശിച്ചു.
യോഗത്തില് എഡിഎം എസ് ഷാജഹാന്, കമീഷ്ണര് സി എച്ച് നാഗരാജു, റൂറല് എസ്പി കെ കാര്ത്തിക്, ജില്ലാ മെഡിക്കല് ഓഫീസര് ഡോ വി ജയശ്രീ, ജില്ലാ സര്വൈലന്സ് ഓഫീസര് എസ് ശ്രീദേവി, ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര് ഡോ സജിത് ജോണ് തുടങ്ങിയവര് പങ്കെടുത്തു.