ജാമ്യവ്യവസ്ഥ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കി. ഏറ്റവും കൂടുതൽ ഗുണ്ടകൾ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ്- 6,305 പേർ. ആലപ്പുഴയിൽ- 1337 പേരും കൊല്ലം സിറ്റിയിൽ- 1152 പേരുമാണ് പിടിയിലായത്.
ഏറ്റവും അധികം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത് തിരുവനന്തപുരം റൂറലിൽ നിന്നാണ്. 1188 മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്. ഗുണ്ടകൾക്കു വേണ്ടിയുള്ള റെയ്ഡ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിലിട്ടു. ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിലാണ് മൃതദേഹം കണ്ടത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം സ്വദേശി കെ ടി ജോമോൻ പിടിയിലായി.
കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ജോമോൻ അപ്പീൽ നൽകി തിരിച്ചെത്തിയാണ് ക്രൂരകൃത്യം നടത്തിയത്. വധശ്രമ കേസിൽ അറസ്റ്റിലായ ജോമോനെ നവംബറിലാണ് കാപ്പ ചുമത്തിയ ശേഷം നാടുകടത്തിയത്. കുപ്രസിദ്ധ ഗുണ്ടയായ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ഒരു ഡസനിലേറെ കേസുകളുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്ന് വാദിച്ചാണ് ജോമോൻ അപ്പീൽ സമ്പാദിച്ചത്.