കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പരിപാടി നടത്തിയതിന് കഴിഞ്ഞദിവസം ബിജെപി പരിപാടികൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി അധ്യക്ഷന്‍റെ പ്രതികരണം. പെരുമ്പാവൂരിൽ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കെതിരെയും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. കോഴിക്കോട് കണ്ടാലറിയുന്ന ആയിരത്തിയഞ്ഞൂറ് പേർക്കെതിരെയാണ് കസബ പോലീസ് കേസെടുത്തതെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രൻ സിപിഎം സമ്മേളനങ്ങൾ നിർത്തിവെക്കണം എന്നാവശ്യപ്പെട്ടത്.
Also Read :
അൻപതുപേരിൽ കൂടുതൽ ഒരുമിച്ചുകൂടാൻ പാടില്ലെന്ന സർക്കാർ നിർദ്ദേശം ഭരണകക്ഷിക്കും ബാധകമാണ്. തിരുവാതിരക്കളിയും ഗാനമേളയും പൊതുയോഗവും നിർബാധം തുടരുന്നത് അക്ഷന്തവ്യമായ അപരാധമാണ്, തികഞ്ഞ ധിക്കാരമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Also Read :
പൊതുവികാരം കണക്കിലെടുത്ത് ബിജെപി എല്ലാ പൊതുസമ്മേളനങ്ങളും നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞദിവസം പോപ്പുലർ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരിലായിരുന്നു ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. കോഴിക്കോട് നടന്ന പരിപാടി കെ സുരേന്ദ്രൻ തന്നെയായിരുന്നു ഉദ്ഘാടനം ചെയ്തത്.