കോട്ടയം> സംഗീത കുലപതി ആലപ്പി രംഗനാഥിൻ്റെ വിയോഗം സാംസ്ക്കാരിക ലോകത്തിന് തീരാനഷ്ടമാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഗാനരചയിതാവായും സംഗീത സംവിധായകനായും ആലപ്പി രംഗനാഥ് സാംസ്ക്കാരിക ലോകത്തിൻ്റെ മനം കവർന്ന വ്യക്തിത്വമായിരുന്നു.
തമിഴിലും മലയാളത്തിലുമായി ആയിരത്തി അഞ്ഞൂറോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള അദ്ദേഹമായി കാലങ്ങളായുള്ള സൗഹൃദമുണ്ട്. നാടകത്തിൽ തുടക്കമിട്ട് സിനിമാ ലോകത്തേക്ക് എത്തിച്ചേർന്ന ആദ്ദേഹം ആ മേഖലയിൽ സ്വന്തം വ്യക്തി മുദ്രപതിപ്പിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം രചിച്ച് ഇണമിട്ട തിരഞ്ഞെടുപ്പ് ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഏറ്റുമാനൂർ മ്ണഡലത്തിലെ നീണ്ടൂർ പഞ്ചായത്തിലായിരുന്നു താമസം . ഒരു മാസം മുൻപ് വീട്ടിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. ഹരിവരാസന പുരസ്ക്കാരം ലഭിച്ചതിനു ശേഷവും സംസാരിച്ചു. അദ്ദേഹത്തിന്റെ വേർപാട് സംഗീത ലോകത്തിനും സാംസ്കാരിക ലോകത്തിനും തീരാ നഷ്ടമാണ്. ഈ വേർ പാടിൽ അനുശോചനവും ദുഖവും രേഖപ്പെടുത്തുന്നതായി വി എൻ വാസവൻ പറഞ്ഞു.