ന്യൂഡൽഹി
ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യക്ക് ഇരട്ടനേട്ടം. ലോക ചാമ്പ്യൻ ലോ കീൻ യെവിനെ തകർത്ത് ലക്ഷ്യാ സെൻ ഇന്ത്യ ഓപ്പൺ കിരീടം ചൂടി. പുരുഷ ഡബിൾസിൽ സ്വാതിക്സായിരാജ് റങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി സഖ്യവും ചാമ്പ്യൻമാരായി. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ലക്ഷ്യയുടെ ആദ്യ ഇന്ത്യ ഓപ്പണായിരുന്നു ഇത്. ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇരുപതുകാരൻ സിംഗപ്പൂരിന്റെ ലോ കീനിനെ മറികടന്നത്. സ്കോർ: 24–-22, 21–-17.
ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാൻ–-ഹെൻഡ്ര സെതിവാൻ കൂട്ടുകെട്ടിനെയാണ് സ്വാതികും ചിരാഗും വീഴ്ത്തിയത് (21–-16, 26–-24).