ഇടുക്കി: പൈനാവ് ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് കൊല്ലപ്പെട്ട കേസിൽ ഒരു കെ.എസ്.യു നേതാവ് കൂടി കീഴടങ്ങി. കെഎസ്യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസ് ആണ് കീഴടങ്ങിയത്. ഇതോടെ കൊലയാളി സംഘത്തിലെ ആറു പേർ പിടിയിലായി.
സംഘത്തിലുണ്ടായിരുന്ന അഞ്ചു പേർ നേരത്തെ പിടിയിലായിരുന്നു. ഇവരിൽ മൂന്നു പേർ പോലീസിനുമുന്നിൽ കീഴടങ്ങുകയായിരുന്നു. മറ്റു രണ്ടു പേരെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിലവിൽ നിഖിൽ പൈലിയും ജെറിൻ ജോജോയും റിമാൻഡിലാണ്. ഇവരെ പത്തു ദിവസത്തേക്ക് കസ്റ്റഡയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനും വേണ്ടിയാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Content Highlights: Dheeraj Murder Case one more arrested