കൊച്ചി> നടിയെ ആക്രമിച്ച കേസിൽ ദിലീപുമായി ബന്ധമുണ്ടെന്ന് കരുതുന്ന വിഐപിയെ തിരിച്ചറിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷകസംഘം ഹാജരാക്കിയ കോട്ടയം സ്വദേശിയായ വ്യവസായിയുടെ ചിത്രമാണ് സംവിധായകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞത്.
കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് വീട്ടില്‍ എത്തിച്ചുനല്‍കിയത് ഒരു വിഐപിയാണെന്നാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നത്. ക്രൈംബ്രാഞ്ച് ഹാജരാക്കിയ മൂന്ന് ചിത്രങ്ങളിൽനിന്നാണ് വിഐപിയുടെ ചിത്രം തിരിച്ചറിഞ്ഞത്.