വൈപ്പിന്‍> മധ്യവയസ്കന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. എളങ്കുന്നപ്പുഴ പെരുമാള്‍പടി വലിയവീട്ടില്‍ പരേതനായ റാഫേലിന്റെ മകന് ജോസഫ് (ഷാജി 51) ആണ് മരിച്ചത്. ഞാറക്കല്‍ പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പൊലീസ് നായയെ എത്തിച്ച് പരിശോധന നടത്തി. മരപ്പണിക്കാരനാണ് ജോസഫ്. ഭാര്യ: സീന. മക്കള്‍: ആല്വിന്, ഫൗസ്റ്റീന.