തൃശൂർ
മൃഗശാലയിലെത്തുന്ന സന്ദർശകരുടെ ആകർഷണമായിരുന്ന പുള്ളിപ്പുലി ‘അപ്പു’ ഓർമയായി. പ്രായാധിക്യത്തിൽ ഏറെ നാളായി അവശതയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ കൂട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 2007ൽ കുറ്റിച്ചിറയിൽനിന്ന് പിടികൂടി തൃശൂർ മൃഗശാലയിൽ എത്തിച്ചതാണ്. ഏകദേശം 26 വയസ്സുണ്ട്. ഇനി രണ്ട് ആൺ പുള്ളിപുലികൾകൂടി മൃഗശാലയിലുണ്ട്. 2020ൽ ഗംഗയുടെ മരണത്തോടെ മൃഗശാലയിൽ പെൺ പുള്ളിപ്പുലികൾ പൂർണമായും ഇല്ലാതായിരുന്നു.