കണ്ണൂർ: മാടായിപ്പാറിയിൽ വീണ്ടും കെ-റെയിൽ സർവേ കല്ലുകൾ പിഴുതെറിഞ്ഞു. ഏഴ് സർവേ കല്ലുകൾ റോഡരികിൽ കൂട്ടിയിട്ട് റീത്തുവെച്ച നിലയിലാണ്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
മാടായിപ്പാറയിൽ നിന്ന് മാടായി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികിലാണ് സർവേ കല്ലുകൾക്കുമേൽ റീത്തുവെച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പ്രദേശത്ത് നടക്കാനിറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത്. ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല.
നേരത്തേയും മാടായിപ്പാറയിൽ കെ-റെയിൽ സർവേ കല്ലുകൾ പിഴുതെറിഞ്ഞിരുന്നു. മാടായിപ്പാറ്ക്ക് കുറകേ കെ റെയിൽ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ സംഘടനകളും വലിയ പ്രതിഷേധത്തിലാണ്. ഏറ്റവും കൂടുതൽ സർവേ കല്ലുകൾ നാട്ടിയതും ഈ പ്രദേശത്താണ്.
Content Highlights:K-Rail survey stones excavated again at Madaipara, Kannur