“കൊന്നത് കോൺഗ്രസാണെന്ന് സുധാകരൻ സമ്മതിക്കുകയാണ്. അത് ഇരന്നു വാങ്ങിയതെന്നാണ് അയാളുടെ നെറികെട്ട വീരസ്യം. അവനെ കൊന്നത് ഞങ്ങളാണെന്ന് കെപിസിസി ഔദ്യോഗികമായി സമ്മതിച്ചിരിക്കുന്നു. ഒരു തീവ്രവാദ സംഘടനയെപ്പോലും ലജ്ജിപ്പിക്കുന്ന വിധം ഈ ദാരുണമായ പൈശാചികമായ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം കെപിസിസി ഔദ്യോഗികമായി ഏറ്റെടുത്ത ദിവസമാണ് ഇന്നലെ.” അതിനെ ആരും ചോദ്യം ചെയ്യുന്നില്ലെന്ന് റഹിം പറഞ്ഞു.
“കുറ്റകൃത്യം ചെയ്ത ആൾക്കെതിരെ നടപടിയെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നല്ലേ പറയുന്നത്. ജയിലിൽ കിടക്കുന്ന നിഖിൽ പൈലി എന്ന കൊലപാതകി കൂടെ പിടിയിലായ യൂത്ത് കോൺഗ്രസിന്റേയും കെ എസ് യുവിന്റെയും നേതാക്കൾ അവർ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് തുടരുകയാണ്. കെപിസിസിയുടെ നിലപാട് പകൽ പോലെ വ്യക്തമാണ്, ക്രിമിനൽ സംഘത്തിനൊത്തതാണ്. കുറ്റവാളികളെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടാണ് കെപിസിസി എടുത്തിരിക്കുന്നത്.” റഹിം ചോദിച്ചു.
അതേസമയം സുധാകരൻ പേപ്പട്ടിയെപ്പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലിക്കൊല്ലാൻ കേരളത്തിൽ ആളുകളുണ്ടെന്ന് സിപിഎം നേതാവ് അനിൽ കുമാർ പറഞ്ഞു. ബ്ലേഡ്-മണൽ മാഫിയയുമായി മാത്രം കൂട്ടുകെട്ടുള്ള ആളാണ് സുധാകരൻ എന്ന് അനിൽ കുമാർ ആഞ്ഞടിച്ചു. ധീരജിന്റെ മരണം സിപിഎം ഇരന്നു വാങ്ങിയതാണെന്ന കെ സുധാകരന്റെ പ്രസ്താവനയോടാണ് അനിൽ കുമാറിന്റെ പ്രതികരണം.