കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽബൈക്കിൽ കാട്ടുപന്നി ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾമരിച്ചു. ചേളന്നൂർ സ്വദേശി സിദ്ദീഖാണ് (33) മരിച്ചത്.വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അപകടം.
സിദ്ദീഖ് ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പന്നി ഇടിച്ചതിനെ തുടർന്ന് വാഹനംമറിയുകയും അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽഎത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content highlights: one killed in wild boar attack in kozhikode