Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും

by News Desk
January 13, 2022
in KERALA
0
കോവിഡ്-വ്യാപനം-രൂക്ഷം;-സംസ്ഥാനത്ത്-കടുത്ത-നിയന്ത്രണങ്ങള്‍ക്ക്-സര്‍ക്കാര്‍-നിര്‍ബന്ധിതമായേക്കും
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച വീണ്ടും കോവിഡ് അവലോകന യോഗം ചേരും. നാളെ മൂന്നുമണിക്ക് ചേരുന്ന യോഗത്തിന് ശേഷം കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കുമെന്നാണ് സൂചന. സ്കൂളുകൾ അടയ്ക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടൻ എടുത്തേക്കില്ലെന്നാണ് അറിയുന്നത്. സ്കൂൾ അടയ്ക്കണമെന്ന നിർദേശം വിദഗ്ധ സമിതി ശക്തമായി മുന്നോട്ടുവെച്ചാൽ ഭാഗികമായ നിയന്ത്രണം കൊണ്ടുവന്നേക്കും.

ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകൾ തുടരാൻ അനുമതി നൽകിയേക്കും. ഇതിനായി സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ത്വരിതപ്പെടുത്താനുള്ള ശ്രമം ആരോഗ്യവകുപ്പിന്റെ ഭാഗമായുണ്ടാകും. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണുംഡെൽറ്റയും കുട്ടികളിൽ വലിയ ആഘാതമുണ്ടാക്കില്ലെന്ന നിഗമനമാണ് ആരോഗ്യവകുപ്പിനുള്ളത്. അതേസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാന വർഷ വിദ്യാർഥികളുടെ ക്ലാസുകൾ തുടരാൻ അനുമതി നൽകിയേക്കും. വിദ്യാലയങ്ങൾ അടയ്ക്കേണ്ടതില്ല എന്നതാണ് വിദഗ്ധ സമിതി നിലവിൽ പറയുന്നത്. ഇതിൽ മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണ്. അതേസമയം വിദ്യാലയങ്ങൾ കോവിഡ് ക്ലസ്റ്റർ കേന്ദ്രങ്ങളായാൽ അതിനനുസരിച്ചുള്ള നടപടികളുണ്ടാകും.

സംസ്ഥാനത്ത് കൂടുതൽ കോവിഡ് വ്യാപനമുണ്ടാകുന്നത് സംബന്ധിച്ച കഴിഞ്ഞ അവലോകന യോഗത്തിൽ വാരാന്ത്യ നിയന്ത്രണം, ആൾകൂട്ടമുണ്ടാകുന്നത് തടയൽ, ഓഫീസുകളിലെ ഹാജർ നില കുറയ്ക്കൽ, സ്കൂളുകൾ അടയ്ക്കൽ എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ചീഫ്സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉദ്യോഗസ്ഥർ മുന്നോട്ടു വെച്ചത്. എന്നാൽ അത് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും അംഗീകരിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾക്ക് സർക്കാർ നിർബന്ധിതരായേക്കും.

അങ്ങനെ വന്നാൽ ഓഫീസുകളിൽ എത്തുന്ന ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനം വന്നേക്കും. കൂടാതെ ഷോപ്പിങ് മാളുകളിൽ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിശ്ചിതപ്പെടുത്തൽ, ഹോട്ടലുകളിലും റെസ്റ്റൊറന്റുകളിലും ഇരുന്നു കഴിക്കാനുള്ള അനുമതി ഒഴിവാക്കൽ എന്നിങ്ങനെയുള്ള തീരുമാനങ്ങൾ വന്നേക്കും. ആൾകൂട്ടം ഉണ്ടാകുന്നത് തടയാൻ പ്രത്യേക തീരുമാനം വന്നേക്കും. പൊതുസ്ഥലത്ത് കൂട്ടം കൂടുന്ന പരിപാടികൾ നിയന്ത്രിക്കാനും സാധ്യതയുണ്ട്.

നിലവിൽ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മാത്രമാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അന്നത്തേതിനെ അപേക്ഷിച്ച് കോവിഡ് സ്ഥിരീകരണ നിരക്ക് ഇപ്പോൾ കുത്തനെ ഉയർന്നു. 12.7 ശതമാനത്തിൽ നിന്ന് 17 ശതമാനമാത്തിലേക്കാണ് ടിപിആർ വർധിച്ചത്. ഇനിയും നിയന്ത്രണ വിധേയമാക്കി നിർത്തേണ്ടത് അത്യാവശ്യമാണെന്ന നിലപാട് ഉദ്യോഗസ്ഥർ യോഗത്തിലെടുത്തേക്കും. ചികിത്സാർഥം അമേരിക്കയിലേക്ക് മുഖ്യമന്ത്രി പോകുന്നതിനാൽ വരുന്ന രണ്ടാഴ്ച കോവിഡ് അവലോകന യോഗത്തിന് മുഖ്യമന്ത്രി ഉണ്ടായേക്കില്ല. ഇതുകൂടി പരിഗണിച്ചാണ് നാളത്തെ യോഗം.

content highlights:covid spread, government may forced to tighten controls in state

Previous Post

തൈപ്പൊങ്കല്‍ അവധി വെള്ളിയാഴ്ച; ശനിയാഴ്ച പ്രവര്‍ത്തിദിനം

Next Post

പുതിയ പ്രീമിയം ഇയര്‍ബഡുകള്‍ ഇന്ത്യയില്‍ അവതിരിപ്പിച്ച് സോണി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പുതിയ-പ്രീമിയം-ഇയര്‍ബഡുകള്‍-ഇന്ത്യയില്‍-അവതിരിപ്പിച്ച്-സോണി

പുതിയ പ്രീമിയം ഇയര്‍ബഡുകള്‍ ഇന്ത്യയില്‍ അവതിരിപ്പിച്ച് സോണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.