കൊച്ചി> അമിത അളവിൽ ഉറക്കഗുളിക കഴിച്ചനിലയിൽ യുവനടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും ഉറക്കഗുളികയുടെ അളവ് അധികമായിപ്പോയതാണെന്നും നടി മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി.
ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ ചൊവ്വാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടനില തരണംചെയ്തു. നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം. നടൻ ദിലീപ് പ്രതിയായ കേസിൽ കൂറുമാറിയവരിലൊരാളാണ് ഇവർ.
കേസിലെ പുതിയ വെളിപ്പെടുത്തലുകളെ തുടർന്ന് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. കേസിൽ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്ന് അന്വേഷകസംഘം വ്യക്തമാക്കിയിരുന്നു.