കണ്ണൂര്‍> അക്വേറിയം ശരീരത്തിലേക്ക് മറിഞ്ഞു വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം.ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.
കണ്ണൂര്‍ മാട്ടൂല്‍ കക്കാടന്‍ചാലില്‍ കെ. അബ്ദുള്‍ കരീമിന്റെയും മന്‍സൂറയുടെയും മകന് മാസിന് ആണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വീടിനുള്ളിലെ മേശയിലിരുന്ന അക്വേറിയത്തില്‍ കുട്ടി പിടിച്ചു വലിക്കുകയായിരുന്നു. ഇതോടെ അക്വേറിയം മാസിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു