തിരുവനന്തപുരം
സാങ്കേതിക തടസ്സം പരിഹരിക്കാൻ അഞ്ച് ദിവസത്തേക്ക് റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചതായി മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏഴു ജില്ലകളിൽ റേഷൻ കടകൾ പകൽ 8.30 മുതൽ 12 വരെയും എറണാകുളം അടക്കം മറ്റു ജില്ലകളിൽ വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ് പ്രവർത്തിക്കേണ്ടത്. 18 വരെയാണ് ക്രമീകരണം. ഹൈദരാബാദിലെ എൻഐസി സെർവറിലൂടെയാണ് ഇ പോസ് മെഷീന്റെ വിവര വിശകലനം നടക്കുന്നത്. സെർവർശേഷിയുടേതാണ് പ്രശ്നങ്ങൾ. ഇത് ഭാഗികമായി പരിഹരിച്ചിട്ടുണ്ട്. ഇനി തടസ്സമുണ്ടാകാതിരിക്കാനാണ് ക്രമീകരണമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച 2.57 ലക്ഷം കാർഡുടമകൾ റേഷൻ വാങ്ങി. 13541 റേഷൻ കടകൾ തുറന്നു പ്രവർത്തിച്ചു