ന്യൂഡൽഹി
ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പ്രത്യേക പ്രവേശനപരീക്ഷയ്ക്ക് പകരം കേന്ദ്രസര്‍വകലാശാല പ്രവേശനത്തിനുള്ള പൊതു പരീക്ഷയില്‍ നിന്നും (സിയു-സിഇടി) പ്രവേശനം നടത്താന്‍ നീക്കം. പ്രവേശന പരീക്ഷാരീതി മാറ്റാനുള്ള നിർദേശം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണെന്ന് വിദ്യാർഥികളും അധ്യാപകരും ചൂണ്ടിക്കാട്ടി. തീരുമാനത്തിൽ ജെഎൻയു ടീച്ചേഴ്സ് അസോസിയേഷൻ അതൃപ്തി രേഖപ്പെടുത്തി. ജെഎൻയു വിദ്യാർഥി യൂണിയനും നടപടി ചോദ്യംചെയ്ത് രംഗത്തെത്തി. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന രാജ്യത്തെ പ്രധാന കാമ്പസായ ജെഎന്‍യു ലക്ഷ്യമിട്ടുള്ള കേന്ദ്രനീക്കമാണിതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.