തിരുവനന്തപുരം> ഐഎസ്ആര്‍ഒ ചെയര്‍മാനായി നിയമിക്കപ്പെട്ട ഡോ. എസ് സോമനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു.ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്.
നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് ഐഎസ്ആര്‍ഓ-യുടെ കീഴിലുള്ള നിരവധി സുപ്രധാന ഗവേഷണ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും നാടിന്റെ വളര്‍ച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങള്‍ സംഭാവന ചെയ്യാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ ഭാവുകളും നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു