തിരുവനന്തപുരം> നാക്കും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ചു പറയാമെന്ന ധാരണ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ്. എസ്എഫ്ഐ നേതാവ് ധീരജിന്റ ചിത കത്തിയമരുന്നതിന് മുമ്പ് 21 വയസ് പ്രായം മാത്രമുള്ള വിദ്യാര്‍ഥിയെക്കുറിച്ച് ഇത്തരമൊരു പരാമര്‍ശം രാഷ്ട്രത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേരുന്നതായിരുന്നോ എന്നും സച്ചിന് ചോദിച്ചു
ഭ്രാന്തിളകിയ കൂട്ടങ്ങളെപ്പോലെ കേരളത്തിലെ കോണ്‍ഗ്രസ് കെഎസ്യു നേതാക്കള്‍ എന്തെല്ലാം അസംബന്ധമാണ് ചാനല്‍ മുറികള്‍ക്ക് അകത്തും പുറത്തും വിളിച്ചു പറയുന്നത്. കോണ്‍ഗ്രസ് കോണ്ഗ്രസിനോടെങ്കിലും സത്യസന്ധത പുലര്‍ത്തിയാല്‍ നന്നായിരുന്നു.
ധീരജിന്റെ കൊലപാതകത്തെ തള്ളിപ്പറയാനോ അപലപിക്കാനോ ഉള്ള മര്യാദ പോലും മറന്നുപോയവരായി കേരളത്തിലെ കോണ്‍ഗ്രസ് മാറിയോ. എസ്എഫ്ഐയെ അക്രമിക്കാനും തകര്‍ക്കാനും ഇങ്ങനെയൊക്കെ പലതും പ്രസംഗിക്കുന്ന കോണ്‍ഗ്രസും കെഎസ്യുവും ഒരേ ഒരു ചോദ്യത്തിന് മാത്രം സത്യസന്ധമായി ഉത്തരം നല്‍കണം.കേരളത്തിലെ ഏതെങ്കിലുമൊരു ക്യാമ്പസില്‍ എസ്എഫ്ഐ യുടെ കൈകളാല്‍ ഏതെങ്കിലുമൊരു കെഎസ്യു പ്രവര്ത്തകന് നാളിതുവരെ കൊലചെയ്യപ്പെട്ടിട്ടുണ്ടോ- സച്ചിന് ദേവ് ചോദിച്ചു