ന്യൂഡല്‍ഹി> കോണ്‍ഗ്രസ് ക്രിമിനല്‍സംഘം കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന്റെ മരണത്തെ അവഹേളിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്. ധീരജിനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ച ഷമ ‘കര്‍മ’ എന്നെഴുതിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തെ ഒരുവാക്ക് കൊണ്ട്പോലും അപലപിക്കാനോ കൊലപാതകികളായ പ്രവര്‍ത്തകരെ തള്ളിപ്പറയാനോ ഷമ മുതിര്‍ന്നില്ല.
കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കളും ധീരജിനെ നിരന്തരമായി അവഹേളിക്കാനാണ് ശ്രമിക്കുന്നത്. ധീരജിന്റെ മരണം ഇരന്നുവാങ്ങിയതാണെന്നാണ് സുധാകരന് ആക്ഷേപിച്ചത്. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ധൃതിപിടിച്ച് നടപടി എടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.