ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക്ദിന പരേഡിൽ കേളത്തിന്റെ നിശ്ചല ദൃശ്യമുണ്ടാകില്ല. കേരളം സമർപ്പിച്ച നിശ്ചല ദൃശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയ സമിതി തള്ളി.
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ്.സാമൂഹ്യ പരിഷ്കർതാവായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും ജഡായു പാറയും കൂടി ഉൾപ്പെടുന്ന നിശ്ചല ദൃശ്യം തയ്യാറാക്കിയാണ് കേരളം സമർപ്പിച്ചത്.
ആദ്യ റൗണ്ടിൽ കേരളത്തിന്റേത്മികച്ച ദൃശ്ചല ദൃശ്യമാണെന്ന് പ്രതിരോധ മന്ത്രാലയ സമിതി അഭിപ്രായപ്പെട്ടിരുന്നു.ഇതിനുശേഷമാണ്നിശ്ചല ദൃശ്യം തള്ളിയത്.
ഇതിനുപകരമായി ആദി ശങ്കരന്റെ നിശ്ചല ദൃശ്യം തയ്യാറാക്കാൻ പ്രതിരോധ മന്ത്രാലയ സമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അപേക്ഷ പിൻവലിക്കാനും നിർദേശിച്ചു. ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാൻ കേരളം തയ്യാറായിരുന്നില്ല. ഇതോടെ കേരളത്തിന്റെ അപക്ഷ തള്ളുകയായിരുന്നു.
Content Highlights:Centre Rejects Keralas Tableau For Republic Day Parade