Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മാഡം, സർ വിളി വേണ്ട, ഇനി ടീച്ചർ മാത്രം; പുരോ​ഗമന ചുവടുവെപ്പുമായി പാലക്കാട്ടുനിന്ന്‌ ഒരു സ്കൂൾ

by News Desk
January 12, 2022
in KERALA
0
മാഡം,-സർ-വിളി-വേണ്ട,-ഇനി-ടീച്ചർ-മാത്രം;-പുരോ​ഗമന-ചുവടുവെപ്പുമായി-പാലക്കാട്ടുനിന്ന്‌-ഒരു-സ്കൂൾ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ജെൻഡർ ന്യൂട്രൽ എന്ന പദം കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികമായില്ല. കാലപ്പഴക്കം ചെന്ന വ്യവസ്ഥകളോട് കലഹിച്ചുമാത്രമേ ലിം​ഗസമത്വ സമൂഹത്തിലേക്ക് ചുവടുവെക്കാനാവൂ. കേരളത്തിലെ ഒരു സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം സ്വീകരിച്ച വാർത്ത പുറത്തുവന്ന് അധികമായില്ല. ഇപ്പോഴിതാ പാലക്കാട് നിന്നുള്ള മറ്റൊരു സ്കൂൾ ഒരു നവീന ആശയവുമായി എത്തിയിരിക്കുകയാണ്. സർ, മാഡം, മാഷ് എന്നീ വിളികൾ ഇനി വിദ്യാലയ പരിധിയിലുണ്ടാകില്ല, പകരം ഒരൊറ്റ പദം മാത്രം.ടീച്ചർ.

ഓലശ്ശേരി ​ഗ്രാമത്തിലെ സർക്കാർ എയ്ഡഡ് സ്കൂളായ സീനിയർ ബേസിക് സ്കൂളാണ് പുരോ​ഗമന ചുവടു പിടിച്ച് പുരുഷ അധ്യാപകരെയും സ്ത്രീ അധ്യാപകരെയും ടീച്ചർ എന്ന ഒറ്റപദത്തിലൂടെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചത്. ലിം​ഗവിവേചനത്തിന്റെ നിരവധി നേർക്കാഴ്ചകൾ ഉയരുന്ന സമൂഹത്തിൽ ഓലശ്ശേരി സീനിയർ ബേസിക് സ്കൂളിന്റെ മാറ്റത്തെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളുമൊക്കെ മനസ്സുനിറഞ്ഞ് സ്വാ​ഗതം ചെയ്യുകയും ചെയ്യുകയാണ്. വരുന്ന തലമുറയെങ്കിലും വേർതിരിവുകളുടെ മതിലുകളില്ലാത്ത അന്തരീക്ഷം അനുഭവിക്കണമെന്നാണ് സ്കൂൾ അധികൃതർ ആ​ഗ്രഹിക്കുന്നത്.

വിഷയത്തിൽ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിക്കുകയാണ് ഓലശ്ശേരി സീനിയർ ബേസിക് സ്കൂൾ പ്രഥമാധ്യാപകൻ വേണു​ഗോപാൽ, അധ്യാപകരായ സൗമ്യ എം.വി., സജീവ് കുമാർ, പി.ടി.എ. ഭാരവാഹി വിനീത്, വിദ്യാർഥി വിനയ, പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത എന്നിവർ.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പൂർണ പിന്തുണയുണ്ട്- വേണു​ഗോപാലൻ എച്ച്.(പ്രഥമാധ്യാപകൻ)

വേണു​ഗോപാലൻ എച്ച്

മൂന്നു വർഷമായി സീനിയർ ബേസിക് സ്കൂളിലെ പ്രധാന അധ്യാപകനാണ്. പാലക്കാട് തന്നെയുള്ള മാത്തൂർ പഞ്ചായത്തിൽ സർ, മേഡം വിളികൾ ഒഴിവാക്കണമെന്ന് പറഞ്ഞ് പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത ഒരു ക്യാംപയിന് തുടക്കമിട്ടിരുന്നു. അതിന്റെ ചുവടുപിടിച്ച് മാത്തൂർ പഞ്ചായത്തിൽ അത്തരം വിളികൾ ഒഴിവാക്കിയിരുന്നു. തുടർന്ന് സ്കൂളിലെ അധ്യാപകനായ സജീവ് കുമാർ ആണ് നമ്മുടെ വിദ്യാലയത്തിലും എന്തുകൊണ്ട് ഇത്തരമൊരു രീതി പിന്തുടർന്നുകൂടാ എന്ന ആശയം മുന്നോട്ടുവച്ചത്. സർ, മാഡം വിളികൾ മാറ്റി ടീച്ചർ, മാഷ് എന്നു മാറ്റാനായിരുന്നു തുടക്കത്തിൽ ശ്രമിച്ചത്. നവംബർ ആദ്യവാരത്തോടെ അത്തരമൊരു തീരുമാനത്തിലേക്കു നീങ്ങി. എന്നാൽ പിന്നീടാണ് സാർ എന്നു വിളിക്കുമ്പോഴുള്ള വേർതിരിവിനെക്കുറിച്ചു ചിന്തിച്ചത്. അങ്ങനെ ജെൻഡർ ന്യൂട്രൽ പദപ്രയോ​ഗത്തിന്റെ ഭാ​ഗമായാണ് ടീച്ചർ എന്ന് പുരുഷ അധ്യാപകരെയും സ്ത്രീ അധ്യാപകരെയും അഭിസംബോധന ചെയ്യാമെന്ന് തീരുമാനിച്ചത്. കുട്ടികൾ അതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. കുട്ടികളിൽ ഭൂരിഭാ​ഗം പേരും ആ മാറ്റം ഉൾക്കൊള്ളാനും ശ്രമിക്കുന്നുണ്ട്. ഒപ്പം രക്ഷിതാക്കളുടെയും പൂർണ പിന്തുണ ഈ മാറ്റത്തിനുണ്ട്. അടുത്തിടെ യൂണിഫോം വിഷയത്തിലും ജെൻഡർ ന്യൂട്രലായ സ്കൂളുകളെ കണ്ടു. അത്തരമൊരു മാറ്റത്തിലേക്കും വൈകാതെ സ്കൂൾ കടക്കും. പിന്നോക്ക അവസ്ഥയിലുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ്, അതിനാൽ എടുത്തുചാടി അത്തരമൊരു തീരുമാനത്തിലേക്ക് കടക്കാൻ കഴിയില്ല. എങ്കിലും കാലക്രമേണ മാറ്റത്തിന്റം ഭാ​ഗമാകും.

സമൂഹത്തിന്റെ സ്വീകാര്യതയും അനിവാര്യം- സജീവ് കുമാർ(അധ്യാപകൻ)

സജീവ് കുമാർ

ടീച്ചർ, മാഷ് എന്നാക്കാം;സർ വിളികൾ ഒഴിവാക്കാം എന്നു പറഞ്ഞാണ് പ്രധാന അധ്യാപകന് ആദ്യം കത്തു നൽകുന്നത്. അടുത്ത ദിവസം കൂടിയ മീറ്റിങ്ങിൽ അതിന് അം​ഗീകാരം ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് മാസ്റ്റർ എന്ന ഇം​ഗ്ലീഷ് പദത്തിന്റെ മലയാളമാണ് മാഷ് എന്ന് തിരിച്ചറിയുകയും അത്തരമൊരു വിളിയിൽ വേർതിരിവുണ്ടെന്നും മനസ്സിലാക്കുന്നത്. തുടർന്നാണ് മാഷ് എന്നതും ഒഴിവാക്കി ടീച്ചർ എന്നു മാത്രമാക്കാൻ തീരുമാനിച്ചത്. അധ്യാപകരുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോ​ഗിക രേഖകളിലും ടീച്ചർ എന്നാണ് അറിയപ്പെടുന്നത്. അസോസിയേഷനുകൾ ഉൾപ്പെടെ ടീച്ചർ എന്ന പ്രയോ​ഗത്തോടെയാണ് അഭിസംബോധന ചെയ്യുന്നത്. ​കുട്ടികളും പൂർണ സന്തോഷത്തോടെ സ്വീകരിക്കുകയാണ് ഉണ്ടായത്. അവരുടെ കാഴ്ചപ്പാടിൽ പുരുഷ അധ്യാപകർ സർ എന്നും സ്ത്രീ അധ്യാപകർ ടീച്ചർ എന്നുമാണ് വിളിക്കപ്പെടുന്നത്. ​ചിലർക്കൊക്കെ ആ മാറ്റം ഉൾക്കൊള്ളാൻ സമയമെടുക്കുന്നുണ്ടെങ്കിലും അവരതിനെ സ്വീകരിക്കുന്നുണ്ട്. ഒരിക്കലും കുട്ടികളെ ഇക്കാര്യം പറഞ്ഞ് അടിച്ചേൽപ്പിക്കുന്നുമില്ല. ഈ ഒരു വിഷയത്തിൽ മതിയായ സ്വീകാര്യത സമൂഹത്തിൽ നിന്ന് കിട്ടണമെന്നു കൂടി ആ​ഗ്രഹിക്കുകയാണ്.

ഈ മാറ്റം എല്ലാ വിദ്യാലയങ്ങൾക്കും മാതൃകയാവട്ടെ- സൗമ്യ എം.വി.(അധ്യാപിക)

സൗമ്യ എം.വി.

വളരെ പോസിറ്റീവായാണ് ഈ മാറ്റത്തെ കാണുന്നത്. ലിം​ഗസമത്വത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്ന കാലമാണിത്. അതിനോട് ചുവടുപിടിക്കുന്ന തീരുമാനം സ്കൂളിന്റെ ഭാ​ഗത്തു നിന്നുണ്ടായതിൽ ഏറെ സന്തോഷമുണ്ട്. എല്ലാ വിദ്യാലയങ്ങൾക്കും മാതൃകയാവട്ടെ ഈ തീരുമാനം എന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാ​ഗത്തു നിന്നുള്ള പിന്തുണയും ഏറെ പ്രധാനമാണ്. തുല്യത ഉറപ്പു വരുത്താൻ പരമാവധി ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം സ്കൂളുകൾക്ക് ചെയ്യാനാവട്ടെ.

വേർതിരിവുകൾ ഒഴിവാക്കുന്ന തീരുമാനം- വിനീത്(പി.ടി.എ. ഭാരവാഹി)

എല്ലാവർക്കും സ്വീകാര്യമായ ഒരു തീരുമാനമായിരുന്നു അത്. ഞങ്ങളുടെ കാലത്തെല്ലാം മാഷ്, ടീച്ചർ വിളികളാണ് ഉണ്ടായിരുന്നത്. അത്തരം വേർതിരിവുകൾ എല്ലാം ഒഴിവാക്കുന്ന തീരുമാനമാണല്ലോ ഇത്. ടീച്ചർ എന്ന് വിളിക്കുമ്പോൾ തുല്യത കൂടിയാണ് ഉണ്ടാകുന്നത്.

ലിം​ഗസമത്വത്തിലേക്കുള്ള മുന്നോടി- വിനയ രമേഷ്(വിദ്യാർഥി)

ഇനിമുതൽ അധ്യാപകരെ ടീച്ചർ എന്നാണ് അഭിസംബോധന ചെയ്യേണ്ടത് എന്നു കേട്ടപ്പോൾ സന്തോഷമാണ് ഉണ്ടായത്. ലിംഗസമത്വത്തിലേക്കുള്ള മുന്നോടിയാണിത്. അതിന് ഞങ്ങളുടെ സ്കൂളിൽ തുടക്കമിടാനായതിൽ അഭിമാനമുണ്ട്. മറ്റു വിദ്യാലയങ്ങൾക്കും ഇത് മാതൃകയാക്കാനാവട്ടെ എന്നാശംസിക്കുന്നു.

വിദ്യാലയങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല- ബോബൻ മാട്ടുമന്ത(പൊതുപ്രവർത്തകൻ)

ബോബൻ മാട്ടുമന്ത

പൗരബോധത്തിന് അടിത്തറ പാകുന്നയിടങ്ങളാണ് വിദ്യാലയങ്ങൾ. അവിടെ വാക്കുകളിലൂടെ ഉണ്ടാകുന്ന ലിം​ഗവിവേചനമാണ് ജീവിതത്തിന്റെ അവസാനഘട്ടം വരെ വിധേയത്വ മനോഭാവവും ആൺപെൺ വേർതിരിവുകളുമൊക്കെ ഉണ്ടാക്കുന്നത്. ഒരു സ്കൂളിലേക്ക് കാലെടുത്തു വെച്ച് അക്ഷരങ്ങൾ പഠിക്കും മുമ്പേ പഠിക്കുന്നതാണ് സർ, മാഡം വിളികൾ. കൊളോണിയൽ കാലത്തെ പദങ്ങളാണ് നാം ഇപ്പോഴും പിന്തുടരുന്നത്. സ്വാതന്ത്ര്യം കിട്ടി ഇത്രകാലം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഈ പദങ്ങൾക്ക് മാറ്റം വരുത്താൻ കഴിയാത്തത്. അത്തരം ആശയത്തിന്റെ ഭാ​ഗമായാണ് മാത്തൂർ പഞ്ചായത്തിൽ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞത്. അഭിസംബോധനാ പദങ്ങളുടെ തന്നെ ആവശ്യമില്ലെന്നാണ് തോന്നുന്നത്. ഇനി വേണമെങ്കിൽ സുഹൃത്ത് എന്നോ, മിസ്റ്റർ ചേർത്ത് പേരുവിളിച്ചോ അഭിസംബോധന ചെയ്താൽ മതിയല്ലോ. കഴിഞ്ഞ ദിവസം പത്രങ്ങളിൽ വന്ന ട്രാൻസ്ജെൻഡർ അധ്യാപികയായ അനീറയെ എങ്ങനെ അഭിസംബോധന ചെയ്യും? ടീച്ചർ എന്ന ഒരൊറ്റ പദമായാൽ അത്തരം ആശങ്കകൾ ഒന്നുമുണ്ടാകില്ല. അതുകൊണ്ട് മാറ്റങ്ങൾ അനിവാര്യമാണ്. വിദ്യാലയങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട കാര്യമല്ല ഇത്. പഠിപ്പിക്കുന്ന ആരൊരാൾ അവർ ടീച്ചർ എന്നു മാത്രമേ ഇതിലൂടെ ഉദ്ദേശിക്കുന്നുള്ളു, അതിലൊരു വേർതിരിവുകളും ഉണ്ടാവരുത്. കേരളത്തിലെ സ്കൂളുകളെല്ലാം ഈ രീതി മാതൃകയാക്കേണ്ടതാണ്.

Content Highlights:olassery senior basic school, no sir or madam addressing teachers as teacher, gender neutral,gender neutral terms

Previous Post

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാവിളയാട്ടം; വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

Next Post

മെറ്റാവേഴ്‌സ്: മൈക്രോസോഫ്റ്റിന്റേയും ആപ്പിളിന്റേയും സാങ്കേതിക വിദഗ്ദ്ധരെ വലിച്ചെടുത്ത് മെറ്റ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മെറ്റാവേഴ്‌സ്:-മൈക്രോസോഫ്റ്റിന്റേയും-ആപ്പിളിന്റേയും-സാങ്കേതിക-വിദഗ്ദ്ധരെ-വലിച്ചെടുത്ത്-മെറ്റ

മെറ്റാവേഴ്‌സ്: മൈക്രോസോഫ്റ്റിന്റേയും ആപ്പിളിന്റേയും സാങ്കേതിക വിദഗ്ദ്ധരെ വലിച്ചെടുത്ത് മെറ്റ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.