തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ 15, പത്തനംതിട്ട 13, ആലപ്പുഴ എട്ട്, കണ്ണൂർ എട്ട് , തിരുവനന്തപുരം ആറ്, കോട്ടയം ആറ്, മലപ്പുറം ആറ്, കൊല്ലം അഞ്ച്, കോഴിക്കോട് നാല്, കാസർകോട്രണ്ട്, എറണാകുളം ഒന്ന്, വയനാട് ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
തമിഴ്നാട് നിന്നും വന്ന ഒരാൾക്കും ഒമിക്രോൺ ബാധിച്ചു. 59 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും ഏഴ് പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തൃശൂർ മൂന്ന്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം രണ്ട് വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിങ്കോളേജിൽ ഒമിക്രോൺ ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പർക്കത്തിലുള്ള വിദ്യാർഥിയിൽ നിന്നും പകർന്നതാണെന്ന് സംശയിക്കുന്നു.
സംസ്ഥാനത്ത് ഇതുവരെ ആകെ 421 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 290 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന മൂന്ന് പേരാണുള്ളത്.
content highlights:76 more Omicron cases confirmed in Kerala