കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെയുള്ള തെളിവുകൾ വ്യാജമല്ലെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ.അന്വേഷണ സംഘത്തിന് മൊഴി നൽകിയശേഷംമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിലീപിന്റെ ഇടപെടൽ സംബന്ധിച്ചും സാക്ഷികളെ സ്വാധീനിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾക്ക് പുറമെ അനുബന്ധമായി കുറച്ചധികം തെളിവുകൾ കൂടി അന്വേഷണ സംഘത്തിന് അദ്ദേഹം കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരം.
കേസിൽ ആറാമനെന്ന് പറയപ്പെടുന്ന വിഐപിനടൻ ദിലീപുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ആളാണെന്ന് ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു. അയാൾ ജുഡീഷ്യറിയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും പറയുന്നുണ്ട്. ഒരു മന്ത്രിയുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് പറയുന്നുണ്ട്. ഇയാൾ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും ബാലചന്ദ്ര കുമാർ ആരോപിക്കുന്നു. പോലീസുകാരെ ഉപദ്രവിക്കാനും പൾസർ സുനി അടക്കമുള്ളവർ ജയിലിൽ നിന്നിറങ്ങിയാൽ അവരെ അപായപ്പെടുത്താൻ വേണ്ടിയും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ മേഖലകളിലുംസ്വാധീനമുള്ളയാൾ എന്ന നിലയ്ക്കാണ്അയാളെ വിഐപി എന്ന് വിശേഷിപ്പിച്ചതെന്നുംബാലചന്ദ്രകുമാർ പറഞ്ഞു.
തെളിവുകൾ ഒരിക്കലും കൃത്രിമമായി ഉണ്ടാക്കിയിട്ടില്ല.പുറത്തുവന്നത് അദ്ദേഹത്തിന്റെശബ്ദമല്ലെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് കൊടുത്ത പാരാതിയിലും അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അനിയൻ സംസാരിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ സഹോദരി സംസാരിക്കുന്ന ശബ്ദമുണ്ട്, കാവ്യയുടെ ശബ്ദം ഉണ്ട്. ഇതൊക്കെ വ്യാജമായിട്ട് ചെയ്യാൻ പറ്റുമോ ? – ബാലചന്ദ്രകുമാർ ചോദിച്ചു. ദിലീപ് സാക്ഷികളെ സ്വാധിനിച്ചതിന്റെ തെളിവുകൾ ഉണ്ട്. ഇവർക്ക് എത്ര രൂപ കൊടുത്തു എങ്ങനെയാണ് ഇടപാട് നടത്തിയത് എന്നത് സംബന്ധിച്ചതിനെക്കുറിച്ചുള്ള തെളിവുകളുംകൈയിലുണ്ടെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടു.
Content Highlights: Actress Attack Case; Director Balachandra Kumars press meet