Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘സിപിഎമ്മിനെ വെള്ള പൂശാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്’,പൂക്കോട്ടൂരിനെ അല്ല ഉദ്ദേശിച്ചതെന്നും ഷാജി

by News Desk
January 11, 2022
in KERALA
0
‘സിപിഎമ്മിനെ-വെള്ള-പൂശാന്‍-ചിലര്‍-ഇറങ്ങിയിട്ടുണ്ട്’,പൂക്കോട്ടൂരിനെ-അല്ല-ഉദ്ദേശിച്ചതെന്നും-ഷാജി
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: വഖഫ് വിഷയത്തിൽ തുടങ്ങിയ മുസ്ലിംലീഗ്-സമസ്ത ശീതയുദ്ധം രൂക്ഷമാകുന്നു. എൽഡിഎഫുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെ പരോക്ഷമായി വിമർശിച്ച് കെ.എം.ഷാജി രംഗത്തെത്തി. പിന്നാലെ താൻ പൂക്കോട്ടൂരിനെ അല്ല ലക്ഷ്യമിട്ടതെന്ന് കെ.എം.ഷാജി വിശദീകരിക്കുകയും ചെയ്തു.

കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു സമസ്ത നേതാവിനെതിരായ ഷാജിയുടെ പ്രസ്താവന. വേറെ ചില ആൾക്കാർ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. സിപിഎമ്മിനെ വെള്ളപൂശലാണ് പണി. താത്വിക കമ്മ്യൂണിസം വേറെ. പ്രായോഗിക കമ്യൂണിസം വേറെ. മെമ്പർഷിപ്പ് എടുക്കുന്ന കമ്യൂണിസം വേറെ. ഞാൻ എല്ലാവരോടും പറയുന്നു മത നേതാക്കൾ കമ്യൂണിസം വിശദീകരിക്കേണ്ട. കമ്യൂണിസ്റ്റ് നേതാക്കൾ മതവും വിശദീകരിക്കേണ്ട. കോടിയേരി കൃത്യവും വ്യക്തവുമായി പറഞ്ഞിട്ടുണ്ട്. പാർട്ടിയുടെ അംഗത്വം എടുക്കുന്നവർ മതത്തിന്റെ ആചാര അനുഷ്ടാന പരിസരത്ത് നിന്ന് മാറണമെന്ന്. അപ്പോൾ നമ്മുടെ ചില ആൾക്കാർ പറയുകയാണ്. അത് അങ്ങനെയല്ല. ഇങ്ങനെയെന്ന് ഷാജി പറഞ്ഞു.

മതവിശ്വാസികളെക്കൂടി ഉൾപ്പെടുത്തിയുള്ള സർക്കാരാണെന്നും, ശുദ്ധകമ്യൂണിസ്റ്റുകളല്ല കേരളം ഭരിക്കുന്നതെന്ന് സമസ്തയുടെ യുവജനവിഭാഗമായ എസ്.വൈ.എസിന്റെ സംസ്ഥാനസെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. രണ്ടും രണ്ടായി കാണാനുള്ള കഴിവ് വിവേകമുള്ളവർക്കുണ്ടെന്നും ബാക്കിയുള്ളവർ വെറുതേ വിവാദമുണ്ടാക്കുകയാണെന്നും മുസ്ലിംലീഗിന്റെ പേരുപറയാതെ പൂക്കോട്ടൂർ വിമർശിച്ചു.

കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വം നിരീശ്വരവാദത്തിൽ അധിഷ്ഠിതമാണെങ്കിലും കമ്യൂണിസ്റ്റുകാർ മുഴുവൻ അവിശ്വാസികളല്ല. പലകാരണങ്ങൾകൊണ്ട് പാർട്ടിയിൽ ചേർന്നവരുണ്ടതിൽ. സംസ്ഥാനസർക്കാരിനോട് സമസ്ത സഹകരിക്കുന്നതിനെ വിമർശിക്കേണ്ടതില്ല. ഭരിക്കുന്ന സർക്കാരിൽനിന്ന് ആനുകൂല്യം നേടിയെടുക്കാൻ സ്വീകരിക്കുന്ന തന്ത്രപരമായ സമീപനമായി അതിനെ കണ്ടാൽ മതിയെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുകയുണ്ടായി.

ഇതിന് പിന്നാലെയാണ് സിപിഎമ്മിനെ വെള്ളപൂശാൻ ചിലരിപ്പോൾ ഇറങ്ങിയിട്ടുണ്ടെന്ന് കെ.എം.ഷാജി പറഞ്ഞത്. എന്നാൽ താൻ പൂക്കോട്ടൂരിനെ അല്ല ഉദ്ദേശിച്ചതെന്ന് ഷാജി ഫെയ്സ്ബുക്കിൽ ഇന്ന് വിശദീകരിക്കുകയുണ്ടായി. നിലപാടുകളിൽ കൃത്യതയും വ്യക്തതയുമുള്ള സമുദായ നേതാക്കളിൽ ഒരാളാണ് അബ്ദുസമദ് പൂക്കോട്ടൂർ. ഏത് വിഷയത്തെക്കുറിച്ചും പ്രഭാഷണം നടത്തുന്നതിന് മുമ്പ് നന്നായി ഗൃഹപാഠം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതൻ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുകളുണ്ടെങ്കിൽ അത് നേരിട്ട് പറയാനുള്ള സ്വാതന്ത്ര്യം പരസ്പരം കാത്തു സൂക്ഷിക്കുന്ന നല്ല സൗഹൃദവുമുണ്ട് ഞങ്ങൾ തമ്മിൽ അല്ലെങ്കിലും വീട്ടുകാരോടും കൂട്ടുകാരോടുമുള്ള യോജിപ്പും വിയോജിപ്പും ആരും അങ്ങാടിയിൽ പോയി പ്രസംഗിക്കാറില്ല ഷാജി ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഇതിനിടെ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ വിമർശിച്ചുകൊണ്ട് സമസ്ത സംസ്ഥാന സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി രംഗത്തെത്തി. പിഎംഎ സലാം കാര്യങ്ങൾ മനസ്സിലാക്കി വേണം സംസാരിക്കാനെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ ഓണമ്പള്ളി വ്യക്തമാക്കി.

വഖഫ് വിഷയ സംബന്ധമായി പളളിയിൽ പറയണോ വേണ്ടയോ എന്ന കാര്യത്തിൽ സയ്യിദുൽ ഉലമാ ഒരു നിലപാട് വ്യക്തമാക്കിയത് ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞ് വന്നതിന്റെ അടിസ്ഥാനത്താലാണ്. അത് സംബന്ധമായ ചർച്ചകളും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബുൾപ്പെടെയുള്ളവരുമായി നടത്തിയ ഫോൺ വിളികളുമെല്ലാം മഹാനായ തങ്ങൾ തന്നെ വിശദീകരിച്ചതാണ്. അഭിവന്ദ്യരായ സമസ്ത പ്രസിഡണ്ട് ഒരു ആഹ്വാനം നൽകിയതിന് ശേഷം ഏത് വ്യാഖ്യാനത്തിന്റെ പേരിലായാലും അതിന് മറികടക്കുക എന്നത് ഉത്തരവാദിത്വമുള്ള ഒരു സമസ്ത പ്രവർത്തകന് ഭൂഷണമല്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ . മഹാനായ സയ്യിദുൽ ഉലമ അത്തരം ഒരു ആഹ്വാനം നടത്തുന്നതിന് ഒരാഴ്ച മുമ്പ് ഞാൻ നടത്തിയ പ്രസംഗത്തെ ഉയർത്തിക്കാട്ടി പി.എം. എ. സലാം സാഹിബ് പത്രസമ്മേളനം നടത്തിയത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഇങ്ങനെ എഴുതിയത്.. വസ്തുതകളറിയുന്ന ആരോടെങ്കിലും ചോദിച്ചിട്ട് മതിയായിരുന്നു ഇക്കാര്യത്തെ ക്കുറിച്ചുള്ള പരാമർശം. സ്വകാര്യമായി അദ്ദേഹത്തെ മാത്രം വിളിച്ചു പറഞ്ഞാലും ഈ പത്രസമ്മേളനം ഉയർത്തി വിട്ട തെറ്റിദ്ധാരണ തീരില്ലായെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങനെ പരസ്യമായി എഴുതിയത് ഓണമ്പള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.

Previous Post

ധീരജിന്റെ കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് സമീക്ഷ യുകെ ബ്രാഞ്ചുകളിൽ ഇന്ന് പ്രതിക്ഷേധ ദിനം

Next Post

സംഘര്‍ഷ സാധ്യത: മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സംഘര്‍ഷ-സാധ്യത:-മഹാരാജാസ്-കോളേജും-ഹോസ്റ്റലും-രണ്ടാഴ്ചത്തേക്ക്-അടച്ചു

സംഘര്‍ഷ സാധ്യത: മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.