കണ്ണൂർ> യൂത്ത് കോൺഗ്രസ്സുകാർ അരുംകൊല ചെയ്ത എസ് എഫ് ഐ പ്രവർത്തകനും ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ് കോളേജ് അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാത്ഥിയുമായ ധീരജിന് വീടിനോട് ചേർന്ന് അന്ത്യ വിശ്രമം ഒരുക്കും .
ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഐ എം വിലയ്ക്ക് വാങ്ങി. ഇവിടെയായിരിക്കും ധീരജിന്റെ മൃതദേഹം സംസ്കരിക്കുക. ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയും.
ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം നടക്കുന്ന മോർച്ചറിക്കു മുന്നിൽ കാത്തുനിക്കുന്നവർ
പൊതുദർശനം; വിലാപയാത്ര
ധീരജിന്റെ മൃതദേഹം രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ചെറുത്തോണിയിലുള്ള സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് വിലാപയാത്രയായി കണ്ണൂർ തളിപറമ്പ് പാൽക്കുളങ്ങരയിലെ വീട്ടിലെത്തിക്കും. ഇടുക്കി അശോക കവല, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, എടപ്പാൾ, കോട്ടക്കൽ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്രേി, കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലുടെ കടന്നാണ് വിലാപയാത്ര വീട്ടിലെത്തുക.