കൊച്ചി> സഭാതര്ക്കം പരിഹരിക്കുന്നതിന് നിയമനിര്മാണം നടത്തണ മെന്ന ശുപാര്ശയില് തീരുമാനമെടുത്തിട്ടില്ലെന്ന് സര്ക്കാര്.ഇക്കാര്യം ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.ജസ്റ്റീസ് കെ.ടി തോമസ് കമ്മീഷന്റെ ശുപാര്ശ മാധ്യമ വാര്ത്തകളില് കണ്ടെന്നും നിയമം നിര്മ്മിക്കുന്നുണ്ടോ എന്നും അറിയിക്കാന് കോടതി സര്ക്കാരിനോട് വാക്കാല് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്ന്നാണ് ചീഫ് സെക്രട്ടറി സത്യവാങ്ങ്മൂലം സമര്പ്പിച്ചത്.
ശുപാര്ശ സര്ക്കാരിന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുംഅന്തിമ തീരുമാനമെടുക്കുന്നതിന് വിവിധ തലങ്ങളില് വിശദമായ ചര്ച്ചകള് ആവശ്യമുണ്ടെന്നും കൂടുതല് സമയം വേണമെന്നും സര്ക്കാര് വ്യക്തമാക്കി.
കോതമംഗലം ചെറിയപള്ളി സി ആര് പി എഫിന്റെ സഹായത്തോടെ സര്ക്കാര് ഏറ്റെടുക്കണമെന്ന സിംഗിള് ബഞ്ചുത്തരവിനെതിരെ സര്ക്കാരും യാക്കോബായ വിഭാഗം പള്ളി വികാരിയും ഏതാനും ഇടവകാംഗങ്ങളും സമര്പ്പിച്ച അപ്പീലുകളാണ് ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖും സോഫി തോമസും അടങ്ങുന്ന ബഞ്ചിന്റെ പരിഗണനയിലുള്ളത്.
സത്യവാങ്ങ്മൂലം അടുത്ത ദിവസം കോടതി പരിഗണിക്കും.















