കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽപോലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിൽ മുൻകൂർ ജാമ്യമെടുക്കാൻ നടൻ ദീലീപിന്റെ നീക്കം. ഹൈക്കോടതിയിലാണ് ദീലീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ആരോപണം കെട്ടിച്ചമച്ചതാണെന്നാണ്അപേക്ഷയിൽ ദിലീപിന്റെ വാദം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കിയതിനാണ് ദിലീപടക്കം ആറുപേർക്കെതിരേ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കേസെടുത്തത്.
അന്വേഷണ ഉദ്യോഗസ്ഥർതനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. ആദ്യ കേസിലെഉദ്യോഗസ്ഥരുടെ സത്യസന്ധതയില്ലാത്ത പ്രവർത്തനങ്ങൾ മറക്കുന്നതിനാണ് പുതിയ കേസ് തനിക്കെതിരെ കെട്ടിച്ചമക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നു. ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.
നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ പരാതിയിലാണ് ദിലീപിനെ കേസെടുത്തിരിക്കുന്നത്.
രണ്ടാംപ്രതി ദിലീപിന്റെ സഹോദരൻ അനൂപ്, മൂന്നാംപ്രതി സൂരജ്, നാലാംപ്രതി അപ്പു, അഞ്ചാംപ്രതി ബാബു ചെങ്ങമനാട്, ആറാംപ്രതി കണ്ടാലറിയാവുന്ന ഒരാൾഎന്നിങ്ങനെയാണ് പുതിയ കേസിലെ പ്രതികൾ. ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഐ.പി.സി. 116, 118, 120 ബി, 506, 34 വകുപ്പുകൾപ്രകാരമാണ്ക്രൈംബ്രാഞ്ച്കേസെടുത്തത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ്. ദിലീപും മറ്റു പ്രതികളുംകൂടി നടത്തിയ സംഭാഷണത്തിന്റേതെന്ന് കരുതുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന് നിയമോപദേശം കിട്ടിയിരുന്നു. ദിലീപിനെയും മറ്റുള്ളവരെയും ഉടൻ ചോദ്യംചെയ്യും.
Content Highlights :Actor Dileep moves Kerala HC for anticipatory bail in new case