ഹൈദരാബാദ്
സിൽവർ ലൈൻ പദ്ധതി യാത്രാസമയം കുറയ്ക്കുന്നത് മാത്രമല്ല, ചരക്കുനീക്കത്തിനുള്ള ഇടനാഴിയായും മാറുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
പദ്ധതിയുടെ കാര്യത്തിൽ എൽഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സർവേക്കല്ല് പിഴുതുമാറ്റുന്നത് ദോഷം ചെയ്യും. ഭൂമി ഏറ്റെടുക്കാനല്ല നിലവിലെ സർവേ; സാമൂഹ്യാഘാത പഠനത്തിനാണ്. വിദഗ്ധസമിതി ജനങ്ങളുടെ അഭിപ്രായം ആരായും. ഇതിനുശേഷമേ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്യൂ.
സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന വാദം തെറ്റാണ്. ദേശീയപാത വികസനത്തിന്റെ സമയത്തും സമാനപ്രചാരണം ഉണ്ടായെന്നും -മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.