തിരുവനന്തപുരം
പ്രവാസ ജീവിതത്തിനുശേഷം തിരികെ എത്തിയവർക്ക് നോർക്ക റൂട്ട്സുവഴി നടപ്പാക്കുന്ന സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ചികിത്സയ്ക്ക് 50,000 രൂപവരെയും പെൺമക്കളുടെ വിവാഹത്തിന് 15,000 രൂപവരെയും സഹായം ലഭിക്കും. കുടുംബത്തിലെ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വാങ്ങാൻ 10,000 രൂപ അനുവദിക്കും. മരിച്ച പ്രവാസിയുടെ അനന്തരാവകാശിക്ക് ഒരു ലക്ഷംവരെയും ലഭിക്കും. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുള്ള പ്രവാസി മലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് ധനസഹായം.
ഈ സാമ്പത്തികവർഷം ഇതുവരെ 15.63 കോടി രൂപ വിതരണം ചെയ്തു. 2483 പേർക്ക് സഹായം ലഭിച്ചു. തിരുവനന്തപുരത്ത് 350 പേർക്കും കൊല്ലം ജില്ലയിൽ -380 പേർക്കും സഹായം നൽകി. പത്തനംതിട്ട (-130 പേർക്ക്), ആലപ്പുഴ (-140), കോട്ടയം- (77), ഇടുക്കി (-രണ്ട്), എറണാകുളം- (120), തൃശൂർ (-444), പാലക്കാട് (-160), വയനാട് (അഞ്ച്), കോഴിക്കോട് (-215), കണ്ണൂർ (-100), മലപ്പുറം (-300), കാസർകോട് (-60) എന്നിങ്ങനെയാണ് സഹായം ലഭിച്ചവർ. www.norkaroots.org വഴിയാണ് അപേക്ഷ നൽകേണ്ടത്. വിശദാംശങ്ങൾ വെബ്സൈറ്റിലും 1800-425-3939 ടോൾ ഫ്രീ നമ്പരിലും അറിയാം.