സംസ്ഥാനത്തെ കരുതല്‍ ഡോസ് കൊവിഡ് വാക്സിനേഷന് നാളെ മുതല്‍ (ജനുവരി 10) ആരംഭിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കൊവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. 18 വയസിന് മുകളില്‍ പ്രായമായവരുടെ വാക്സിനേഷന് കേന്ദ്രത്തിലാണ് കരുതല്‍ ഡോസ് വാക്സിനെടുക്കുന്നത്. രണ്ടാം ഡോസ് വാക്സിന് എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കരുതല്‍ ഡോസ് വാക്സിന് സ്വീകരിക്കേണ്ടതാണ്.
എങ്ങനെ കരുതല്‍ ഡോസ് ബുക്ക് ചെയ്യാം?
- കരുതല്‍ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
- ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക.
- നേരത്തെ രണ്ട് ഡോസ് വാക്സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
- രണ്ട് ഡോസ് വാക്സിന് എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
- അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.