കൊച്ചി > അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസെടുത്തു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞതായി ബാലചന്ദ്രകുമാർ സ്വകാര്യചാനൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥരോട് ആവർത്തിക്കുകയും ചെയ്തു.
ശബ്ദരേഖയും ഫോൺ റെക്കോഡുകളും ക്രൈംബ്രാഞ്ച് തെളിവായി ശേഖരിച്ചിട്ടുണ്ട്. കേസില് ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന് അനൂപുമാണ്. മൂന്നാം പ്രതി ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ്. നാലാം പ്രതി അപ്പു അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാള് എന്നാണ് എഫ്ഐആറിൽ.