തിരുവല്ല: കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിരുവല്ല ടൗൺ കോൺഗ്രസ് കമ്മറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇതേ തുടർന്നുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
വൈ.എം.സി.എ ഹാളിലാണ് തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ യോഗം രാവിലെ ചേർന്നത്. യോഗം ആരംഭിച്ചത് മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് പിന്നീട് വാക്കു തർക്കത്തിലേക്കും അസഭ്യവർഷത്തിലേക്കും നീളുകയായിരുന്നു.
ഇത് പിന്നീട് കയ്യാങ്കളിക്കും കസേരയേറിനും കാരണമായി. പിന്നീട് പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. യോഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യപ്രവർത്തകരെ ബലമായി പുറത്താക്കി.
പിരിച്ചുവിട്ട കമ്മറ്റിയുടെ പ്രസിഡന്റ് അടക്കമുള്ള പ്രവർത്തകർ സി.പി.എമ്മിൽ ചേരുമെന്ന് സൂചനയുണ്ട്.
Content Highlights: Congress party meeting turns ugly as clash