കൊച്ചി
കേരള പ്രീമിയർ ലീഗ് (കെപിഎൽ) ഫുട്ബോളിന് സമനിലയോടെ തുടക്കം. മഹാരാജാസ് കോളേജ് മൈതാനത്ത് ബി ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ കെഎസ്ഇബിയും കേരള യുണൈറ്റഡ് എഫ്സിയും ഓരോ ഗോളടിച്ചു. അർജുൻ ജയരാജ് കേരള യുണൈറ്റഡിനെ മുന്നിലെത്തിച്ചു. കെഎസ്ഇബിയുടെ സമനിലഗോൾ വിഗ്നേഷ് നേടി.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എ മത്സരങ്ങൾ ഇന്ന് തുടങ്ങും. റിയൽ മലബാർ എഫ്സി പകൽ മൂന്നരയ്ക്ക് സാറ്റ് തിരൂരിനെ നേരിടും.















