അല്‍മാട്ടി
കസാഖ്സ്ഥാനില് പ്രതിഷേധക്കാര്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ വെടിവയ്ക്കാന്‍ സുരക്ഷാസേനയ്ക്ക് അനുവാദം നല്കി പ്രസിഡന്റ് കാസിം- ജോമാർട്ട് ടോകയേവ്. പ്രസിഡന്റിന്റെ അഭ്യർഥനപ്രകാരം കസാഖ്സ്ഥാനിലേക്ക് റഷ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തെ വിന്യസിച്ചതിനുശേഷവും അല്‍മാട്ടിയടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
വെള്ളിയാഴ്ച ഒരു ടെലിവിഷന്‍ ചാനലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യവെ തെരുവിലിറങ്ങി സമരംചെയ്യുന്നത് തുടരുകയാണെങ്കില്‍ പ്രക്ഷോഭകര്‍ക്ക് അത് നാശമായിരിക്കുമെന്നും കീഴടങ്ങാന്‍ തയ്യാറാകാത്തവരെ ഉന്മൂലനം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. ഇന്ധനവിലക്കയറ്റത്തിനെതിരായപ്രക്ഷോഭത്തില് 26 പ്രതിഷേധക്കാർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും മൂവായിരത്തിലധികം ആളുകൾ തടവിലാകുകയും ചെയ്തു.