ഇത് ഞങ്ങളുടെ അഭിപ്രായമല്ല. ബിഎംസി സൈക്കോളജി വിഷയത്തിൽ നടന്ന പഠന റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. താര ആരാധനയിൽ മുഴുകുന്ന ഒരു വ്യക്തിയ്ക്ക് ബുദ്ധിശക്തി കുറവായിരിക്കും എന്ന് പഠനം വെളിപ്പെടുത്തുന്നു. 1763 ഹങ്കേറിയൻ പൗരന്മാരിലാണ് പഠനം നടത്തിയത്. താരങ്ങളോടുള്ള താത്പര്യം നിർണയിക്കുന്ന ഒരു ചോദ്യാവലിയും 30 പദങ്ങളുടെ ഒരു പരിശോധനയും നടത്തിയാണ് ഈ നിഗമനത്തിലെത്തിയത്. സെലിബ്രിറ്റി ആറ്റിറ്റ്യൂഡ് ടെസ്റ്റിൽ മികച്ച മാർക്ക് നേടിയവർ ചോദ്യാവലി പരീക്ഷയിൽ നന്നേ ബുദ്ധിമുട്ടി എന്നാണ് പഠനം പറയുന്നത്.
എന്നാൽ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പഠനം നടത്തിയവർക്ക് കണ്ടെത്താനായില്ല. ഒരു സെലിബ്രിറ്റിയെക്കുറിച്ചുള്ള ഭ്രമം തലച്ചോറിൽ മറ്റൊന്നിനും നൽകിയില്ല എന്നതാവാം കാരണം എന്നാണ് നിഗമനം. ബുദ്ധിയുള്ള ഒരാൾക്ക് ഒരു സെലിബ്രിറ്റിയുടെ പിന്നിലെ എല്ലാ മാർക്കറ്റിംഗ് ആശയങ്ങളും മനസിലാക്കാം പറ്റും എന്നാണ് പഠനം വ്യക്തമാക്കുന്നത്.
എങ്കിലും പഠനം അപൂർണ്ണമാണ്. കാരണം സെലിബ്രിറ്റികളോട് അഭിനിവേശമുള്ളവർ ചോദ്യാവലി പരീക്ഷയിൽ കുറഞ്ഞ മാർക്ക് നേടിയത് അവർക്ക് സെലിബ്രിറ്റിയെക്കുറിച്ചുള്ള ഭ്രമം കൊണ്ട് മാത്രമാണോ അതോ സെലിബ്രിറ്റി ഗോസിപ്പ് വാർത്തകൾ കേൾക്കുന്നതുകൊണ്ടാണോ എന്ന് പഠനം നടത്തിയവർക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സെലിബ്രിറ്റികളെ ആരാധിക്കുന്നത് കുറഞ്ഞ വൈജ്ഞാനിക പ്രവർത്തനത്തിന്റെ അനന്തരഫലമാണോ എന്നത് ഇപ്പോഴും വ്യക്തമല്ല.