നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു പുതിയ നീക്കങ്ങള്‍. എന്നാൽ പുനര്‍വിസ്താരം നടത്തി വിചാരണ നീട്ടാനാണോ പ്രോസിക്യൂഷൻ ശ്രമിക്കുന്നത് എന്നു കോടതി ചോദിച്ചു. ഇരയോടൊപ്പം പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ്റെ കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാൻ ശ്രമിക്കുകയാണോ എന്നും കോടതി ചോദിച്ചു. കേസിൽ സാക്ഷികളെ വിസ്തരിക്കുന്നത് മാസങ്ങള്‍ക്കു മുൻപു തന്നെ കഴിഞ്ഞതാണെന്നും വീണ്ടും വിസ്താരം നടത്താനുള്ള ആവശ്യത്തിനു പിന്നിൽ എന്താണെന്നും ഹൈക്കോടതി ചോദിച്ചു.
Also Read:
സംവിധായകൻ്റെ വെളിപ്പെടുത്തലും കേസും തമ്മിൽ എന്താണ് ബന്ധമെന്നു കോടതി ചോദിച്ചു. കേസിനെ ഇത് എങ്ങനെയാണ് ബാധിക്കുകയെന്നും കോടതി ആരാഞ്ഞു. കേസിൽ പുനര്‍വിചാരണ നടത്തണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയ പശ്ചാത്തലത്തിലായിരുന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നടത്താൻ കൂടുതൽ സമയം വേണമെന്നും കേസിൽ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരും സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
Also Read:
കേസിൽ വിചാരണ തടസ്സപ്പെടുത്താനും അന്വേഷണം തടസ്സപ്പെടുത്താനും ദിലീപ് അടക്കമുള്ള പ്രതികള്‍ ശ്രമിക്കുന്നുവെന്ന ആരോപണം അടങ്ങുന്ന ശബ്ദരേഖയായിരുന്നു പുറത്തു വന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്ന തരത്തിലാണ് ശബ്ദരേഖയിലെ സന്ദേശം. ഇതുസംബന്ധിച്ച് ദിലീപും ബാലചന്ദ്ര കുമാറും തമ്മിലുള്ള സംഭാഷണമാണ് ഓഡിയോയിലുള്ളത്.
അതേസമയം, പുതിയ വിവാദങ്ങള്‍ക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ആണെന്നാണ് പ്രതി ദിലീപിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.