കഴിഞ്ഞ 24 മണിക്കൂറിനിടെ 64,557 പരിശോധനകള്‍ നടത്തിയപ്പോഴാണ് ഇത്രയും ഫലങ്ങള്‍ പോസിറ്റീവായത്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ പ്രതിവാര പോപ്പുലേഷൻ റേഷ്യോ പത്തിനു മുകളിൽ തുടരുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ പരിധിയിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിലവിൽ ഈ പട്ടികയിൽ സംസ്ഥാനത്ത് ആറു വാര്‍ഡുകളാണ് ഉള്ളത്.
ഇന്ന് കോഴിക്കോട് ജില്ലയിൽ 551 പേര്‍ക്കും തൃശൂര്‍ ജില്ലയിൽ 437 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട് 118, കാസര്‍ഗോഡ് 71 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. നിലവിൽ കേരളത്തിൽ 1,07,164 പേര്‍ നിരീക്ഷണത്തിലുള്ളതായി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. വിദേശത്തു നിന്ന് എത്തുന്ന എല്ലാവരും കര്‍ശനമായി നിരീക്ഷണത്തിൽ കഴിയാനാണ് നിര്‍ദേശം. 1,04,730 പേര്‍ വീടുകളിലോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ കേന്ദ്രങ്ങളിലോ ആണ് നിരീക്ഷണത്തിലുള്ളത്. 2434 പേര്‍ ആശുപത്രികളിലാണ്. 240 പേരെയാണ് 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Also Read:
നിലവിൽ സംസ്ഥാനത്ത് 27,859 പേരാണ് കൊവിഡ് 19 പോസിറ്റീവായി നിരീക്ഷണത്തിലുള്ളത്. ഇതിൽ 7.8 ശതമാനം പേര്‍ മാത്രമാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കൂടാതെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് 154 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 49,305 ആണ് കേരളത്തിലെ കൊവിഡ് മരണസംഖ്യ.
Also Read:
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേര്‍ മാത്രമാണ് കേരളത്തിനു പുറത്തുനിന്ന് എത്തിയവര്‍. 276 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 48 ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. 24 മണിക്കൂറിനിടെ 2404 പേര്‍ രോഗമുക്തരായതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 51,95,497 ആയി ഉയര്‍ന്നു.