തിരുവനന്തപുരം: തെലങ്കാനയിൽ നിക്ഷേപസംഗമം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ചവൈകിട്ട് അമ്പതോളം കമ്പനി ഉടമകളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മുഖ്യന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി, ജോൺ ബ്രിട്ടാസ് എം.പി എന്നിവരാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുക.
സിപിഎം കേന്ദ്ര കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ടാണ് പിണറായി വിജയൻ ഹൈദരാബാദിൽ എത്തിയിട്ടുള്ളത്. മുഖ്യമന്ത്രി നേരിട്ടാണ് വ്യവസായികളുമായുള്ളയോഗം വിളിച്ചത്. തെലങ്കാനയിലെ വ്യവസായ സാധ്യതകളേക്കുറിച്ച് പഠിക്കാനും അവിടുത്തെ വ്യവാസായികളെ കേരളത്തിലേക്ക് എത്തിക്കാനുമാണ് നീക്കം.
വിവിധ മേഖലകളിലുള്ള വ്യവസായ സാധ്യതകളാണ് ഇന്ന് വൈകുന്നേരം ചേരുന്ന നിക്ഷേപ സംഗമ യോഗത്തിൽ ചർച്ചയാകുക.
കേരളം വ്യവസായ സൗഹൃദമല്ലെന്ന് ആരോപിച്ച്കിറ്റക്സ് തെലങ്കാനയിലേക്ക് പോയതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ നീക്കം കൂടിയാണ് ഇത്.കേരളം ഒരു വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ബോധ്യപ്പെടുത്താനാണ്ഇന്നത്തെ ചർച്ചയിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.
Content Highlights: cm pinarayi vijayan calls investors meet in telangana