കൊച്ചി > സിൽവർ ലൈൻ പദ്ധതിയിൽ റെയിൽവേയും കേന്ദ്ര സർക്കാരും കെ-റെയിലിനൊപ്പം. ഭൂമി ഏറ്റെടുക്കുന്നതിനും സാമുഹീക ആഘാത പഠനം നടത്തുന്നതിനും റെയിൽവേയുടെ അനുമതി വേണ്ടന്നും റെയിൽവേ ഹൈക്കോടതിയെ അറിയിച്ചു.
ഭൂമി ഏറ്റെടുക്കൽ നിർത്തിവയ്ക്കാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് റെയിൽവേ നിലപാട് വ്യക്തമാക്കിയത്. പദ്ധതിക്ക് തത്വത്തിൽ അനുമതി ഉണ്ടന്നും കെ-റെയിൽ റെയിൽവേയും സംസ്ഥാനവും ചേർന്നുള്ള സംയുക്ത സംരംഭമാണന്നും റെയിൽവേ വ്യക്തമാക്കി.
സിൽവർ ലൈൻ കേന്ദ്ര പദ്ധതിയാണന്നും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഇറക്കാൻ സംസ്ഥാനത്തിന് അധികാരമില്ലന്നും ചുണ്ടിക്കാട്ടി കോട്ടയം ജില്ലക്കാരായ ഏഴ് ഭൂഉടമകൾ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് എൻ നഗരേഷ് പരിഗണിച്ചത്.കേസ് കോടതി വിധി പറയാനായി മാറ്റി.