ഹോളിഡേ ഡെസ്റ്റിനേഷൻ കണ്ടെത്താൻ സഹായിക്കുന്ന ഹോളിഡിഫൈ സഹസ്ഥാപകനായ ആണ് (Kovid കപൂർ) താരം. 2014ൽ സ്റ്റാർട്ടപ്പ് തുടങ്ങിയ കൊവിഡ് കപൂർ കൊവിഡ്-19നിടെ വിദേശയാത്ര നടത്തിയപ്പോഴുണ്ടായ അനുഭവം അടുത്തിടെ ട്വിറ്ററിൽ കുറിച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ട്വീറ്റ് വൈറലായി.
“കൊവിഡിന് ശേഷം ആദ്യമായി ഇന്ത്യക്ക് പുറത്തേക്ക് സഞ്ചരിച്ചു. എന്റെ പേര് കേട്ട് ആൾക്കാർക്ക് അത്ഭുതവും,, രസവും, പേടിയും എല്ലാമുണ്ടായി. ഭാവിയിലെ വിദേശ യാത്രകൾ രസകരമായിരിക്കും,” എന്ന കുറിപ്പോടെയാണ് കപൂർ ട്വീറ്റ് ത്രെഡ് ആരംഭിച്ചത്. മാത്രമല്ല എങ്ങനെയാണ് തനിക്ക് ഈ പേര് ലഭിച്ചത് എന്നും പേരിന്റെ ശരിയായ ഉച്ചാരണവും തുടർന്നുള്ള ട്വീറ്റിൽ കപൂർ പ്രതിപാദിക്കുന്നു. “ഈ ത്രെഡിലുള്ളവർക്ക്, എന്റെ പേരിന്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് മനസ്സിലാക്കാൻ, അതിനർത്ഥം പണ്ഡിതൻ / പഠിച്ചവൻ എന്നാണ്. ഹനുമാൻ ചാലീസയിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. കൊവിഡ് എന്നല്ല കൊവിദ് എന്നാണ് എന്റെ പേരിന്റെ ശരിയായ ഉച്ചാരണം”, കപൂർ പറയുന്നു.
29,000 ലൈക്കുകളും 2,790 റീട്വീറ്റുകളും നേടിയ ട്വീറ്റ് ത്രെഡിൽ നിരവധിപേരാണ് രസകരമായ കമന്റുകളുമായെത്തിയിരിക്കുന്നത്. ” അടുത്ത തവണ വിമാനയാത്ര നടത്തുമ്പോൾ വിമാനത്തിലേക്ക് അല്പം വൈകി ചെല്ലുക. നിങ്ങളെ കാണാതാവുമ്പോൾ മിക്കവാറും പേരും കൂട്ടി എയർപോർട്ടിൽ അനൗൺസ്‌മെന്റ് വരും, എല്ലാവരും പേടിച്ചോടും” എന്നാണ് ഒരാളുടെ കമന്റ്.
ഇത്തത്തിൽ 2020-ൽ, ‘കൊറോണ’ എന്ന കുടുംബപ്പേരുള്ള ഒരു ബ്രിട്ടീഷ് യുവാവും വാർത്തയിൽ ഇടം പിടിച്ചിരുന്നു. മകനുണ്ടായപ്പോൾ ഡോക്ടർമാർക്ക് പിതാവിന്റെ പേര് വിശ്വസിക്കാൻ കഴിയാത്തതിനാൽ അവനോട് തിരിച്ചറിയൽ തെളിവ് ആവശ്യപ്പെട്ടു. ഒടുവിൽ ജനന സർട്ടിഫിക്കറ്റ് സമർപ്പിച്ച ശേഷമാണ് കുട്ടിക്ക് പേരിടാൻ ഡോക്ടർമാർ സമ്മതിച്ചത്. കുട്ടിയുടെ പേരെന്തെന്നോ? ജിമ്മി ജോസഫ് കൊറോണ.