ന്യൂഡൽഹി > നീറ്റ് പിജി കൗൺസലിങ് ഉടൻ ആരംഭിക്കണമെന്ന് സുപ്രീംകോടതി. നീറ്റ് പിജി അഖിലേന്ത്യാ ക്വോട്ടയിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (ഇഡബ്ല്യുഎസ്) ഒബിസി വിഭാഗങ്ങൾക്കും സംവരണം കോടതി അംഗീകരിച്ചു.
ദേശീയതാൽപര്യം മുൻനിർത്തി കൗൺസലിങ് എത്രയും വേഗം തുടങ്ങണമെന്ന്- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. കൗൺസലിങ്ങുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. നടപടി വൈകുന്നതിൽ യുവ ഡോക്ടർമാർ പ്രതിഷേധത്തിലാണ്. ഇഡബ്ല്യുഎസ് സംവരണത്തിന് എട്ടു ലക്ഷം വാർഷികവരുമാന പരിധി നിശ്ചയിച്ചതാണ് കോടതി പ്രധാനമായും പരിശോധിച്ചത്.
എന്നാൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ഈ കേസ് മാർച്ച് മൂന്ന് സുപ്രീം കോടതി വിശദമായി വാദം കേൾക്കും.