പഴയങ്ങാടി > മാടായിപ്പാറയിൽ കെ-റെയിൽ സിൽവർ ലൈൻ സർവേയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കല്ല് പിഴുതുമാറ്റിയതിൽ യൂത്ത് കോൺഗ്രസ് നേതാവ് പി പി രാഹുലിന്റെ പേരിൽ പൊലീസ് കേസെടുത്തു.
മാടായി പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം പി ജനാർദനന്റെ പരാതിയിലാണ് കേസെടുത്തത്. സിപിഐ എം മാടായി നോർത്ത് ലോക്കൽ സെക്രട്ടറി എം രാമചന്ദ്രനും പരാതി നൽകിയിട്ടുണ്ട്. പാറക്കുളത്തിനുസമീപം സ്ഥാപിച്ച സർവേക്കല്ല് ചൊവ്വ രാത്രിയാണ് പിഴുതുമാറ്റിയത്.