അപ്പോൾ ആ ചോദ്യം കാര്യമായെടുത്തില്ല എങ്കിലും പിന്നീട് കിറ്റൻ കേ സെറ അതേപ്പറ്റി കാര്യമായി ചിന്തിച്ചു. രണ്ട് വർഷണങ്ങൾക്കിപ്പുറം ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിൽ തന്റെ ഇഷ്ട നിറമായ പിങ്കിനെ കിറ്റൻ കേ സെറ വിവാഹം ചെയ്തു. 40 വർഷത്തിലേറെയായി പിങ്ക് നിറത്തിനോടുള്ള പ്രണയമാണ് കിറ്റൻ കേ സെറയെ ലെസ് വെഗാസിൽ ജനുവരി 1ന് വിവാഹത്തിലേക്കെത്തിച്ചത്.
“ഒരു കുട്ടി എന്നോട് ഒരു സ്കേറ്റ്ബോർഡിൽ വച്ച് ചോദിച്ചു,”നിനക്ക് പിങ്ക് ഇഷ്ടമാണ്, അല്ലേ?”. ഞാൻ പറഞ്ഞു, “അതെ, എനിക്ക് ഇത് വളരെ ഇഷ്ടമാണ്,” പിന്നീട് ആ കൊച്ചുകുട്ടി “എന്തുകൊണ്ടാണ് നിങ്ങൾക്ക് ഈ നിറത്തെ വിവാഹം കഴിക്കാത്തത്?’ എന്ന് ചോദിച്ചു. ഇതാണ് എന്നെ ചിന്തിപ്പിച്ചത്, കിറ്റൻ കേ സെറ കെവിവിയുവിനോട് പറഞ്ഞു.
വിവാഹ വേദി പിങ്ക് നിറത്തിന്റെ സമ്മേളനമായിരുന്നു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. പിങ്ക് ഗൗൺ, ഫ്ലഫി പിങ്ക് കോട്ട്, ഒപ്പം പിങ്ക് ടിയാരയും ധരിച്ചെന്ന് കിറ്റൻ കേ സെറ വിവാഹത്തിനെത്തിയത്. സെറയുടെ ആഭരണങ്ങളും ലിപ്സ്റ്റിക്കും എല്ലാം പിങ്ക് നിറത്തിലായിരുന്നു. പിങ്കിന്റെ അഞ്ച് വ്യത്യസ്ത ഷേഡുകൾ ചേർന്നതായിരുന്നു സെറയുടെ ഗൗൺ. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് വിവാഹത്തിൽ പങ്കെടുത്ത അതിഥികളും എത്തിയത്.
വിവാഹത്തിന് ശേഷം മംഗളം ആശംസിച്ചവർ നൽകിയതും പിങ്ക് നിറത്തിലുള്ള പൂവുകൾ. വിളമ്പിയ ഭക്ഷണം പിങ്ക് നിറത്തിലുള്ളത്. എന്തിനേറെ? വിവാഹം കഴിഞ്ഞ് സെറ വീട്ടിലേക്ക് പോയ ക്ലാസിക് കോൺവെർട്ടിൽ കാറിന്റെ നിറവും പിങ്ക് തന്നെ. ആകെ മൊത്തം പിങ്ക് മയം.