തിരുവനന്തപുരം: സംസ്ഥാനത്ത് 49 പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 230 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന്141 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ആകെ 59 പേരും എത്തിയിട്ടുണ്ട്. 30 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
തൃശൂർ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസർകോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്നാട് സ്വദേശിക്കും ഒരു കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥിരീകരിച്ചു.
ഇതിൽ 32 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 10 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. തൃശൂർ 4, കൊല്ലം 3, മലപ്പുറം 2, എറണാകുളം 1 സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.
തൃശൂരിൽ 4 പേർ യുഎഇയിൽ നിന്നും ഓരോരുത്തർ വീതം ഖത്തർ, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നും കൊല്ലത്ത് 4 പേർ യുഎഇയിൽ നിന്നും 2 പേർ ഖത്തറിൽ നിന്നുംഒരാൾ കാനഡയിൽ നിന്നും എറണാകുളത്ത് 2 പേർ യുകെയിൽ നിന്നും 2 പേർ ഘാനയിൽ നിന്നും ഒരാൾ വീതം യുഎസ്എ, യുഎഇ എന്നിവിടങ്ങളിൽ നിന്നും മലപ്പുറത്ത് 4 പേർ യുഎഇയിൽ നിന്നും ആലപ്പുഴയിൽ 2 പേർ യുഎഇയിൽ നിന്നും ഒരാൾ സ്പെയിനിൽ നിന്നും പാലക്കാട് 2 പേർ യുഎഇയിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നുംകോഴിക്കോട് ഒരാൾ വീതം യുഎയിൽ നിന്നും യുകെയിൽ നിന്നും കാസർഗോഡ് 2 പേർ യുഎഇയിൽ നിന്നും തിരുവനന്തപുരത്ത് ഒരാൾ യുഎഇയിൽ നിന്നും പത്തനംതിട്ട ഒരാൾ ഖത്തറിൽ നിന്നും കോട്ടയത്ത് ഒരാൾ ഖത്തറിൽ നിന്നും ഇടുക്കിയിൽ ഒരാൾ ഖത്തറിൽ നിന്നും കണ്ണൂരിൽ ഒരാൾ യുഎഇയിൽ നിന്നും വയനാട് ഒരാൾ യുഎസ്എയിൽ നിന്നും വന്നതാണ്. തമിഴ്നാട് സ്വദേശി ഖത്തറിൽ നിന്നും കോയമ്പത്തൂർ സ്വദേശി യുകെയിൽ നിന്നും വന്നതാണ്.
Content Highlights: 49 more omicrone cases confirmed in kerala